ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇമ്യൂണോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സ്ഥിരനിയമനമായിരിക്കും.
തസ്തിക : ടെക്നിക്കൽ ഓഫീസർ-l
- ഒഴിവുകളുടെ എണ്ണം : 5 (ജനറൽ-1,ഒ.ബി.സി.-3,ഇ.ഡബ്ലൂ.എസ്.-1)
- യോഗ്യത: എം.എസ് സി.യും ഒരുവർഷത്തെ പ്രവൃത്തിപരിചയവും ബി.എസ്.സി. യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തിക : ടെക്നീഷ്യൻ- I
- ഒഴിവുകളുടെ എണ്ണം : 3 (ജനറൽ-1,എസ്.സി.-1, എസ് .ടി.-1)
- യോഗ്യത: ലബോറട്ടറി-സയൻസ് വിഷയത്തിൽ പ്ലസ് ടൂ,എം.എൽ.ടി., മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ബി.എസ്.സി.യും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. എൻജിനീയറിങ്- ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷനിൽ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ മെട്രിക്കുലേഷനും ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് &ടെലികമ്യുണിക്കഷനിൽ ഐ.ടി.ഐ.യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തിക : ടെക്നീഷ്യൻ II
- ഒഴിവുകളുടെ എണ്ണം : 2 (ഒ.ബി.സി.-1, എസ്.ടി.-1)
- യോഗ്യത: എൻജിനീയറിങ് മെട്രിക്കുലേഷനും ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐ.യും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തിക : ട്രേഡ്സ്മാൻ (പ്ലംബർ)
- ഒഴിവുകളുടെ എണ്ണം : 1 (ഒ.ബി.സി.-1)
- യോഗ്യത: പ്ലംബിങ് ട്രേഡിൽ ഐ.ടി.ഐ.യും ഒരുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏഴാംക്ലാസും പത്തുവർഷത്ത പ്രവൃത്തിപരിചയവും.
തസ്തിക : മാനേജ്മെൻറ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 7 (ജനറൽ-2, ഒ.ബി.സി.-2, ഇ.ഡബ്ലൂ.എസ്.-1, എസ്.സി.-1,എസ്.ടി.-1)
- യോഗ്യത: ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തിക : ജൂനിയർ – അസിസ്റ്റൻറ്- 2
- ഒഴിവുകളുടെ എണ്ണം : 1 (ജനറൽ-1)
- യോഗ്യത: പ്ലസ്ടു വും ടൈപ്പിങ് പരിജ്ഞാനവും.
തസ്തിക : സ്കിൽഡ് വർക് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 5 (എസ്.സി.-3, ഒ.ബി.സി.-2)
- യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി
എല്ലാ തസ്തികകളിലേക്കുമുള്ള ഉയർന്ന പ്രായപരിധി – 30വയസ്സാണ് (സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ബാധകം)
അപേക്ഷാ ഫീസ് : 500 രൂപ. എസ്.സി./എസ്.ടി./ പി.ഡബ്ലു.ഡി./വിമുക്ത ഭടന്മാരെ അപേക്ഷ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ : www.nii.res.in എന്ന വെബ്സൈറ്റിൽ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 17.