നാഷണൽ ഫെർട്ടിലൈസേഴ്സിൽ 40 എൻജിനീയർ/മാനേജർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25
നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ എക്സിപീരിയൻസ്ഡ് പ്രൊഫഷണൽസിൻെറ 40 ഒഴിവ്.
എൻജിനീയർ , മാനേജർ തസ്തികയിലാണ് അവസരം.
സ്ഥിരം നിയമനമായിരിക്കും.
വിവിധ യൂണിറ്റുകളിലോ ഓഫീസുകളിലോ ആയിരിക്കും നിയമനം.
തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : പ്രൊഡക്ഷൻ
- ഒഴിവുകളുടെ എണ്ണം : 13 (എൻജിനീയർ – 7,മാനേജർ – 6)
- യോഗ്യത : കെമിക്കൽ എൻജിനീയറിങ്/ കെമിക്കൽ ടെക്നോളജി ബിരുദം അല്ലെങ്കിൽ എ.എം.ഐ.ഇ.ഇൻ കെമിക്കൽ എൻജിനീയറിങ്.
- എൻജിനീയർ തസ്തികയിൽ ഒരുവർഷത്തെയും മാനേജർ തസ്തികയിൽ ഒൻപതുവർഷത്തെയും പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : മെക്കാനിക്കൽ
- ഒഴിവുകളുടെ എണ്ണം : 15 (എൻജിനീയർ – 9 , മാനേജർ – 6)
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
- അല്ലെങ്കിൽ എ.എം.ഐ.ഇ.ഇൻ മെക്കാനിക്കൽ എൻജിനീയറിങ്.
- എൻജിനീയർ തസ്തിക യിൽ ഒരുവർഷത്തെയും മാനേജർ തസ്തികയിൽ ഒൻപതുവർഷത്തെയും പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ
- ഒഴിവുകളുടെ എണ്ണം : 05 (എൻജിനീയർ – 3 , മാനേജർ – 2)
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.അല്ലെങ്കിൽ എ.എം.ഐ.ഇ.ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ്.
- എൻജിനീയർ തസ്തികയിൽ ഒരുവർഷത്തെയും മാനേജർ തസ്തികയിൽ ഒൻപതുവർഷത്തെയും പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : ഇൻസ്‌ട്രുമെന്റേഷൻ
- ഒഴിവുകളുടെ എണ്ണം : 05 (എൻജിനീയർ)
- യോഗ്യത : ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ /ഇൻസ്‌ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം.
- അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ എ.എം.ഐ.ഇ ഒരുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : സിവിൽ
- ഒഴിവുകളുടെ എണ്ണം : 01 (എൻജിനീയർ)
- യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം. അല്ലെങ്കിൽ എ.എം.ഐ.ഇ. ഇൻ സിവിൽ എൻജിനീയറിങ്. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : ഫയർ ആൻഡ് സേഫ്റ്റി
- ഒഴിവുകളുടെ എണ്ണം : 01 (എൻജിനീയർ) ,
- യോഗ്യത : ഫയർ എൻജിനീയറിങ് / സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് ബിരുദം.
- അല്ലെങ്കിൽ ഇലക്ട്രിക്കൽ / മെക്കാനിക്കൽ / കെമിക്കൽ ബിരുദവും നാഗ്പുർ നാഷണൽ ഫയർ സർവീസ് കോളേജിൽനിന്നുള്ള ഡിവിഷണൽ ഓഫീസേഴ്സ് കോഴ്സ് സർട്ടിഫിക്കറ്റും.
പ്രായപരിധി
- എൻജിനീയർ തസ്തികയിൽ 30 വയസ്സ്.
- മാനേജർ തസ്തികയിൽ 45 വയസ്സ്.
അപേക്ഷിക്കേണ്ട വിധം
വിശദവിവരങ്ങൾക്കായി www.nationalfertilizers.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷിക്കാനായി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് 700 രൂപ NATIONAL FERTILIZERS LIMITED എന്നപേരിൽ ന്യൂഡൽഹിയിൽ മാറാൻ കഴിയുന്ന ഡിമാൻഡ്
ഡ്രാഫ്റ്റം അനുബന്ധരേഖകളുമായി
Chief Manager ( HR ) ,
National Fertilizers Limited , A – 11 ,
Sector – 24 , Noida ,
District Gautam Buddh Nagar ,
Uttar Pradesh – 201301
എന്ന വിലാസത്തിൽ അയയ്ക്കുക.
എസ്.സി. / എസ്.ടി. / വിമുക്തഭടൻ / ഭിന്നശേഷിവിഭാഗത്തിന് ഫീസില്ല.
അപേക്ഷാ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |