നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 07
തിരുവനന്തപുരത്തെ ആക്കുളത്ത് പ്രവർത്തിക്കുന്ന നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ (എൻ.സി.ഇ.എസ്.എസ്) വിവിധ തസ്തികകളിലായി 51 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്.
തുടക്കത്തിൽ ഒരു വർഷത്തേക്കാണ് കരാർ.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
തസ്‌തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്
ഒഴിവുകളുടെ എണ്ണം : 20
- പ്രോജക്ട് അസോസിയേറ്റ് -I ,
- പ്രോജക്ട് അസോസിയേറ്റ്- II ,
- സീനിയർ പ്രോജക്ട് അസോസിയേറ്റ് ,
- പ്രിൻസിപ്പൽ പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലാണ് അവസരം.
യോഗ്യത :
ജിയോളജി/ ജിയോഗ്രഫി / അപ്ലൈഡ് ജിയോളജി / എർത്ത് സയൻസ് / മറൈൻ ജിയോളജി / ജിയോഫിസിക്സ്/ ജിയോഇൻഫർമാറ്റിക്സ് , റിമോട്ട് സെൻസിങ് ഹൈഡ്രോളജി/ എൻവയോൺമെൻറൽ സയൻസ് / കെമിസ്ട്രി / ഹൈഡ്രോകെമിസ്ട്രി / സോയിൽ സയൻസ് /അഗ്രിക്കൾച്ചർ സയൻസ് / ഓഷ്യനോഗ്രഫി /അറ്റ്മോസ്ഫറിക് സയൻസ് /ഫിസിക്സ്/ മെറ്റിയോറോളജി / സ്പേസ് സയൻസ് / ഇലക്ട്രോണിക് സയൻസിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദം എല്ലാ തസ്തികകളിലേക്കും വേണ്ട യോഗ്യതയാണ്.
പ്രോജക്ട് അസോസിയേറ്റ്- II- ന് ഏഴുവർഷത്തെയും സീനിയർ പ്രോജക്ട് അസോസിയേറ്റിന് നാലുവർഷത്തെയും – പ്രിൻസിപ്പൽ പ്രോജക്ട് അസോസിയേറ്റിന് എട്ടുവർഷത്തെയും പരിചയം (ആർ.ആൻഡ്.ഡി) വേണം.
മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഡോക്ടറൽ ഡിഗ്രി ഉള്ളവർക്ക് സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികയിലേക്കും പിഎച്ച്.ഡി ഉള്ളവർക്ക് പ്രിൻസിപ്പൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിലേക്കും അപേക്ഷിക്കാം.
പ്രോജക്ട് അസോസിയേറ്റ് – I തസ്തികയിലേക്ക് സിവിൽ / മെക്കാനിക്കൽ / ഇൻസ്‌ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് /കെമിക്കൽ / ഏവിയോണിക്സ് എൻജിനിയറിങ്ങിൽ 60 ശതമാനം മാർക്കോടെയുള്ള ബി.ഇ/ ബി.ടെക് / മാസ്റ്റേഴ്സ് ഡിഗ്രിയുള്ളവരെയും പരിഗണിക്കും.
തസ്‌തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 11
- പ്രോജക്ട് സയൻറിസ്റ്റ്- I ,
- പ്രോജക്ട് സയൻറിസ്റ്റ്- II ,
- പ്രോജക്ട് സയൻറിസ്റ്റ് – III തസ്തികകളിലാണ് ഒഴിവ്.
യോഗ്യത : ജിയോളജി / ജിയോഗ്രഫി / അപ്ലൈഡ് ജിയോളജി / എർത്ത് സയൻസ്/ പ്ലാനറ്ററി സയൻസ് /മറൈൻ ജിയോളജി / ജിയോഫിസിക്സ് /അപ്ലൈഡ് ജിയോഫിസിക്സ്/ ജിയോഇൻഫർമാറ്റിക്സ്/ റിമോട്ട് സെൻസിങ്/ ഹൈഡ്രോളജി / എൻവയോൺമെൻറൽ സയൻസ് /അഗ്രിക്കൾച്ചറൽ സയൻസ് /സോയിൽ സയൻസ് / കെമിസ്ട്രി / ഫിസിക്സ് / ഹൈഡ്രോകെമിസ്ട്രി / ഓഷ്യനോഗ്രഫി/ അറ്റ്മോസ്ഫറിക് സയൻസ് /മെറ്റിയോറോളജി / സ്പേസ് സയൻസ് / ഇലക്ട്രോണിക് സയൻസിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
പ്രോജക്ട് സയൻറിസ്റ്റ്- II തസ്തികയിലേക്ക് മൂന്നുവർഷത്തെയും പ്രോജക്ട് സയൻറിസ്റ്റ്- III തസ്തികയിലേക്ക് ഏഴുവർഷത്തെയും പരിചയം ( ആർ.ആൻഡ്.ഡി) ഉണ്ടായിരിക്കണം.
പ്രോജക്ട് സയൻറിസ്റ്റ് – I തസ്തികയിലേക്ക് സിവിൽ / മെക്കാനിക്കൽ / ഇൻസ്‌ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ്/ കെമിക്കൽ /ഏവിയോണിക്സ് എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെയുള്ള ബി.ഇ/ ബി.ടെക് / മാസ്റ്റേഴ്സ് ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാം.
തസ്‌തികയുടെ പേര് : സയൻറിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 08
ഏതെങ്കിലും വിഷയത്തിൽ ബിരുദം , കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കംപ്യൂട്ടർ , എം.എസ്.വേഡ് , എക്സെൽ തുടങ്ങിയവയിൽ പ്രവർത്തന പരിചയം ,
എട്ട് മറ്റ് ഒഴിവുകളുമുണ്ട്.
ലബോറട്ടറി അസിസ്റ്റൻറ് :
യോഗ്യത :
ജിയോളജി / ഫിസിക്സ് / കെമിസ്ട്രി /എൻവയോൺമെൻറൽ സയൻസസിൽ ഫസ്റ്റ് ക്ലാസ് ബിരുദം / സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.
ടെക്നീഷ്യൻ :
യോഗ്യത :
സിവിൽ എൻജിനിയറിങ് ഇൻസ്‌ട്രുമെന്റേഷൻ / ഇലക്ട്രോണിക്സിൽ ത്രിവത്സര ഡിപ്ലോമ
പ്രോജക്ട് അസിസ്റ്റൻറ്
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം
ടെക്നിക്കൽ അസിസ്റ്റൻറ് :
യോഗ്യത :
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇൻസ്‌ട്രുമെന്റേഷനിൽ ബി.ഇ/ ബി.ടെക് / ഇലക്ട്രോണിക്സിൽ ബിരുദാനന്തര ബിരുദം / ലൈബ്രറി സയൻസിൽ ബിരുദം.
ഫീൽഡ് അസിസ്റ്റൻറ് :
യോഗ്യത :
സയൻസ് എൻജിനീയറിങ് ബിരുദം. അല്ലെങ്കിൽ സിവിൽ/ സർവേയിങ്ങിൽ ത്രിവത്സര ഡിപ്ലോമ.
പ്രായം :
- പ്രോജക്ട് അസാസിയേറ്റ്- I ,
- പ്രോജക്ട് അസോസിയേറ്റ്- II ,
- പ്രോജക്ട് സയൻറിസ്റ്റ് – I തസ്തികകളിലേക്ക് 35 വയസ്സും
സീനിയർ പ്രോജക്ട് അസോസിയേറ്റ് , പ്രിൻസിപ്പൽ പ്രോജക്ട് അസോസിയേറ്റ് ,പ്രോജക്ട് സയൻറിസ്റ്റ്- II തസ്തികകളിൽ 40 വയസ്സും
പ്രോജക്ട് സയൻറിസ്റ്റ് III തസ്തികയിലേക്ക് 45 വയസ്സും മറ്റ് തസ്തികകളിൽ 60 വയസ്സുമാണ് ഉയർന്ന പ്രായം.
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.ncess.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 07.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |