Engineering JobsGovernment JobsJob NotificationsLatest Updates
കോസ്റ്റൽ റിസർച്ചിൽ പ്രോജക്ട് സ്റ്റാഫ് ആവാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 20
കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലുള്ള നാഷണൽ സെൻറർ ഫോർ കോസ്റ്റൽ റിസർച്ചിൽ (എൻ.സി.സി.ആർ) വിവിധ പ്രൊജക്ടുകളിൽ അവസരം.
81 ഒഴിവുണ്ട്.
തുടക്കത്തിൽ ഒരുവർഷത്തേക്കാണ് നിയമനം.
ആവശ്യമെങ്കിൽ നീട്ടിനൽകും.
- പ്രോജക്ട് സയൻറിസ്റ്റ്- III-03 ,
- പ്രോജക്ട് സയൻറിസ്റ്റ്- II -35 ,
- പ്രോജക്ട് സയൻറിസ്റ്റ് -129 ,
- സീനിയർ റിസർച്ച് ഫെലോ -04 ,
- ടെക്നിക്കൽ അസിസ്റ്റൻറ് -01 ,
- ഫീൽഡ് അസിസ്റ്റൻറ് -9 എന്നിങ്ങനെയാണ് ഒഴിവുകൾ.
കോസ്റ്റൽ ഹസാഡ്സ് , മറൈൻ പൊല്യൂഷൻ ആൻഡ് മറൈൻ ലിറ്റർ , ഇക്കോസിസ്റ്റം ആൻഡ് ക്രിട്ടിക്കൽ ഹാബിറ്റാറ്റ്സ് , മറൈൻ സ്പാഷ്യൽ പ്ലാനിങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ് പ്രോജക്ടുകൾ.
ബി.ഇ , ബി.ടെക് ഉൾപ്പെടെയുള്ള ബിരുദം,ബിരുദാനന്തര ബിരുദം എന്നിവ നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ് ഒഴിവുകൾ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിച്ചശേഷം ഹാർഡ് കോപ്പി അയച്ചുകൊടുക്കണം.
വിശദവിവരങ്ങൾക്ക് www.nccr.gov.in എന്ന വെബ്സൈറ്റ് കാണുക.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 20.
ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 27.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |