ഉത്തരാഖണ്ഡിലെ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ നൈനിത്താൾ ബാങ്കിൽ മാനേജ്മെന്റ് ട്രെയിനികളുടെയും ക്ലാർക്കുമാരുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
50 വീതം ഒഴിവാണുള്ളത്.
യോഗ്യത :
കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബിരുദം / ബിരുദാനന്തര ബിരുദമാണ് എല്ലാ തസ്തികകളിലെയും യോഗ്യത.
കംപ്യൂട്ടർ ഓപ്പറേഷൻസ് അറിയണം.
ബാങ്കിങ് / ഫിനാൻഷ്യൽ / ഇൻസ്റ്റിറ്റ്യൂഷൻസ് / എൻ.ബി.എഫ്.സി.കളിൽ ഒന്നുമുതൽ രണ്ടു വർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായം : 31.12.2021-ന് 21-30 വയസ്സ്.
ശമ്പളം : ക്ലർക്കിന് 17,900 49920 രൂപയാണ് ശമ്പള സ്ലെയിൽ (പുറമേ മറ്റ് അലവൻസുകളും).
മാനേജ്മെന്റ് ട്രെയിനിക്ക് ട്രെയിനിങ് കാലാവധിയിൽ 30,000 രൂപ പ്രതിമാസം ലഭിക്കും.
ഒരുവർഷത്തെ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയാൽ 36,000 രൂപ അടിസ്ഥാന ശമ്പളത്തോടെ (പുറമേ മറ്റ് അലവൻസുകളും) ഓഫീസർ ഗ്രേഡ് / സ്കെയിൽ I- ൽ നിയമിക്കും.
ബോണ്ട് : ഓഫീസർ ഗ്രേഡ് / സ്കെയിൽ I- ലേക്ക് നിയമിക്കപ്പെടുന്നവർ രണ്ടുലക്ഷം രൂപയും (കാലാവധി ഒരുവർഷം) ക്ലാർക്കുമാർ ഒരുലക്ഷം രൂപയും (കാലാവധി രണ്ടു വർഷം) ബോണ്ട് നൽകണം.
അപേക്ഷാഫീസ് : 1500 രൂപ.
ഓൺലൈനായി അടയ്ക്കണം.
ഡൽഹിയിലും ഉത്തരാഖണ്ഡ് , ഉത്തർപ്രദേശ് , രാജസ്ഥാൻ , ഹരിയാണ സംസ്ഥാനങ്ങളിലുമായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nainitalbank.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |