നബാർഡിൻെറ കൺസൾട്ടൻസി സർവീസായ നബ്കോൺസിൽ 27 ഒഴിവ്.
ജൂനിയർ / സീനിയർ കൺസൾട്ടൻറ് തസ്തികയിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ജൂനിയർ കൺസൾട്ടൻറ് തസ്തികയിൽ തിരുവനന്തപുരത്ത് ഒരു ഒഴിവുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായാണ് മറ്റ് ഒഴിവുകൾ.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : സീനിയർ കൺസൾട്ടൻറ്
- ഒഴിവുകളുടെ എണ്ണം : 02 (മുംബൈയിലെ ആസ്ഥാനത്താണ് അവസരം)
- യോഗ്യത : റൂറൽ ഡെവലപ്മെൻറ്/ റൂറൽ മാനേജ്മെൻറ് /അഗ്രി ബിസിനസ് /ഓൻട്രപ്രണർഷിപ്പ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ എം.ബി.എ. 10 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായം : 40-50 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ കൺസൾട്ടൻറ്
- ഒഴിവുകളുടെ എണ്ണം : 20 (തിരുവനന്തപുരത്ത് ഒരു ഒഴിവ്)
- യോഗ്യത : ഐ.ടി. കംപ്യൂട്ടേഴ്സ് ബിരുദം അല്ലെങ്കിൽ എം.ബി.എ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായം : 25-35 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ ലെവൽ കൺസൾട്ടൻറ്
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : ബിരുദം/എം.ബി.എ അഗ്രികൾച്ചർ/അഗ്രിബിസിനസ് യോഗ്യതയുമുള്ളവർക്ക് മുൻഗണന.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nabcons.com എന്ന വെബ്സൈറ്റ് കാണുക.
ജൂനിയർ ലെവൽ കൺസൾട്ടൻറ് തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 02.
മറ്റു രണ്ടു തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 29.
Important Links | |
---|---|
Official Notification for Senior/Junior Consultant | Click Here |
Apply Link : Senior Consultant | Click Here |
Apply Link : Junior Consultant | Click Here |
Official Notification for Junior level Consultant | Click Here |
Apply Link : Junior Level Consultant | Click Here |
More Details | Click Here |