ഹൈദരാബാദിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മിശ്ര ധാതു നിഗമിൽ ടെക്നിക്കൽ തസ്തികകളിൽ 12 ഒഴിവുകളുണ്ട്.
ആദ്യഘട്ടത്തിൽ ഒരുവർഷത്തേക്കാണ് നിയമനം.
മൂന്നുവർഷം വരെ കാലാവധി നീട്ടിയേക്കാം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് – ടർണർ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : എസ്.എസ്.എൽ.സി , ഐ.ടി.ഐ (ടർണർ) , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് – ഇലക്ട്രീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : എസ്.എസ്.എൽ.സി , ഐ.ടി.ഐ (ഇലക്ട്രീഷ്യൻ) , എൻ.എ.സി സർട്ടിഫിക്കറ്റ് , നാലു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് – ഇൻസ്‌ട്രുമെൻറഷൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എസ്.എസ്.എൽ.സി , ഐ.ടി.ഐ (ഇൻസ്‌ട്രുമെൻറഷൻ) , എൻ.എ.സി സർട്ടിഫിക്കറ്റ് , നാലുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
അസിസ്റ്റൻറ് – ടർണർ തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി 19 – നും മറ്റ് തസ്തികകളിലേക്കുള്ള അഭിമുഖം ഫെബ്രുവരി 20 – നും രാവിലെ 7.30 – ന് ഹൈദരാബാദിലെ മിധാനി ടൗൺഷിപ്പിലെ ബ്രഹ്മ പ്രകാശ് ഡി.എ.വി സ്കൂളിൽ നടക്കും.
വിശദവിവരങ്ങൾ www.midhani-india.in എന്ന വെബ്സൈറ്റിലുണ്ട്.
അഭിമുഖ തീയതി : ഫെബ്രുവരി 19,20.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |