മിൽമയിൽ 46 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20
മിൽമയിലെ 46 ഒഴിവുകളിലേക്ക് മലബാർ റീജണൽ കോ – ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ അപേക്ഷ ക്ഷണിച്ചു.
50 ശതമാനം ഒഴിവുകൾ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സ്ഥിരം ജീവനക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്‌തികയുടെ പേര് : ഫിനാൻസ് കൺട്രോളർ (ഓഫീസർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സി.എ
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പർച്ചേസ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി.ടെക് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഫിനാൻസ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സി.എ / എ.സി.ഡബ്ലു.എ ഇൻറർമീഡിയേറ്റ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഡെയറി ഡെവലപ്മെൻറ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : ബി.ടെക് ഡെയറി ടെക്നോളജി / ഡെയറി സയൻസ് ആൻഡ് ടെക്നോളജി , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഡെയറി ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : ബി.ടെക് ഡെയറി ടെക്നോളജി / ഡെയറി സയൻസ് ആൻഡ് ടെക്നോളജി , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ബി.ടെക് ഡെയറി ടെക്നോളജി / ഡെയറി സയൻസ് ആൻഡ് ടെക്നോളജി അല്ലെങ്കിൽ എം.സ്.സി.
- ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രീസ് / ഡെയറി കെമിസ്ട്രി / ഡെയറി മൈക്രോബയോളജി / ഡെയറി ടെക്നോളജി അല്ലെങ്കിൽ എം.എസ്.
- ക്വാളിറ്റി സിസ്റ്റംസ് ഇൻ ഡെയറി പ്രൊസസിങ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : സിസ്റ്റം സൂപ്പർവൈസർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.സി.എ/ എം.എസ്.സി കംപ്യൂട്ടർ സയൻസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.സി.എ/ ബി.എസ്.സി കംപ്യൂട്ടർ സയൻസും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിലോ കംപ്യൂട്ടർ അധിഷ്ഠിത വിഷയങ്ങളിലോ മൂന്നുവർഷത്തെ ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്‌തികയുടെ പേര് : മാർക്കറ്റിങ് ഓർഗനൈസർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബിരുദം , എം.ബി.എ മാർക്കറ്റിങ് , രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : ജൂനിയർ സൂപ്പർവൈസർ (പി ആൻഡ് ഐ)
- ഒഴിവുകളുടെ എണ്ണം : 11
- യോഗ്യത : ഒന്നാം ക്ലാസ് ബിരുദവും എച്ച്.ഡി.സിയും സഹകരണത്തിൽ സ്പെഷ്യലൈസേഷനോടെ ഒന്നാം ക്ലാസ് ബി.കോം / ബി.എസ്.സി ബാങ്കിങ് ആൻഡ് കോ – ഓപ്പറേഷൻ.
തസ്‌തികയുടെ പേര് : ലാബ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ബി.എസ്.സി കെമിസ്ട്രി / ബയോകെമിസ്ട്രി / മെക്രോബയോളജി / ഇൻഡസ്ട്രിയൽ മെക്രോബയോളജി , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : മാർക്കറ്റിങ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : ബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫീസ് :
- ലാബ് അസിസ്റ്റൻറ് , ജൂനിയർ സൂപ്പർവൈസർ , മാർക്കറ്റിങ് അസിസ്റ്റൻറ് , മാർക്കറ്റിങ് ഓർഗനെസർ , സിസ്റ്റം സൂപ്പർ വൈസർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാൻ 500 രൂപ.
- എസ്.സി/ എസ്.ടി വിഭാഗക്കാർ , സ്ഥിരം ജീവനക്കാർ എന്നിവർക്ക് 250 രൂപ.
- മറ്റ് തസ്തികകളിൽ 1000 രൂപയും എസ്.സി/ എസ്.ടി വിഭാഗക്കാർ , സ്ഥിരം ജീവനക്കാർ എന്നിവർക്ക് 500 രൂപയുമാണ്.
വിശദ വിവരങ്ങൾ www.milma.com എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |