Career In ShortContract Based JobsDistrict Wise JobsErnakulamGovernment JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt Jobs
മിൽമ എറണാകുളം മേഖല യൂണിയനിൽ ജോലി നേടാം
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : ഒക്ടോബർ 24,28
Milma ERCMPU Walk in Interview 2024 : മിൽമ എറണാകുളം മേഖല യൂണിയനിൽ താഴെ പറയുന്ന തസ്‌തികകളിൽ താല്കാലിക നിയമനത്തിന് നിർദ്ദിഷ്ടകാല കരാർ വ്യവസ്ഥ പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളെ മുഖാമുഖത്തിന് ക്ഷണിക്കുന്നു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്‌തികയുടെ പേര് : കീ- അക്കൗണ്ട് എക്‌സിക്യൂട്ടീവ് (മോഡേൺ ട്രേഡ് – മാർക്കറ്റിംഗ് കോ-ഓർഡിനേഷൻ)
- ഒഴിവ് : 01
- ഇന്റർവ്യൂ തീയതി : 28.10.2024 രാവിലെ 11.30 മണി
- യോഗ്യത : മാർക്കറ്റിംഗ് സ്പെഷ്യലൈസേഷനോടുകൂടിയ എം.ബി.എ. ബിരുദവും, മാർക്കറ്റിംഗിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും (റീട്ടെയിൽ മാർക്കറ്റിംഗിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.)
- മാസശമ്പളം: 35,000/- രൂപ
തസ്‌തികയുടെ പേര് : സെയിൽസ് റെപ്രസന്റേറ്റീവ് (മോഡേൺ ട്രേഡ്- ഫീൽഡ് വർക്ക്)
- ഒഴിവ് : 04
- ഇന്റർവ്യൂ തീയതി : 24.10.2024 രാവിലെ 11.30 മണി
- യോഗ്യത : ഡെയറി ടെക്നോളജി/ ഡെയറി സയൻസ്/ ഫുഡ് ടെക്നോളജി എന്നിവയിൽ അംഗീകൃത ബിരുദം. മാർക്കറ്റിംഗിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം (റീട്ടെയിൽ മാർക്കറ്റിംഗിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരി ക്കുന്നതാണ്.)
- മാസശമ്പളം 25,000/- രൂപ
പ്രായപരിധി
- ജനറൽ/ഒബിസി: 40 വയസ്സ്
- എസ്.സി./എസ്.ടി. വിഭാഗം: 45 വയസ്സ്
മുഖാമുഖത്തിന് പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഒപ്പിട്ട ഫോട്ടോ പതിപ്പിച്ച ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി മിൽമയുടെ ഇടപ്പള്ളിയിലുള്ള ഹെഢ് ഓഫീസിൽ നിർദ്ദിഷ്ട ദിവസം എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0484 2541193, 2556863 എന്നി നമ്പറിൽ ബന്ധപ്പെടുക
Important Links | |
---|---|
More Info | Click Here |