മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള മിലിട്ടറി ആശുപത്രിയിൽ 67 സിവിലിയൻ ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : കുക്ക്
- ഒഴിവുകളുടെ എണ്ണം :10
- യോഗ്യത : പത്താക്ലാസ് അല്ലെങ്കിൽ തത്തുല്യം. ഇന്ത്യൻ കുക്കിങ്ങിൽ അറിവുണ്ടായിരിക്കണം.
തസ്തികയുടെ പേര് : വാർഡ് സഹായിക
- ഒഴിവുകളുടെ എണ്ണം : 57
- യോഗ്യത : പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായം : 18-25 വയസ്സ്.
തിരഞ്ഞെടുപ്പിൽ എഴുത്തുപരീക്ഷയുണ്ടായിരിക്കും.
പരീക്ഷയിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് എന്നിവയിൽനിന്ന് 25 വീതം ചോദ്യങ്ങളും ജനറൽ അവയർനസ്, ജനറൽ ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽനിന്ന് 50 വീതം ചോദ്യങ്ങളുമുണ്ടാകും.
രണ്ട് മണിക്കൂറായിരിക്കും പരീക്ഷ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് The Commandant Military Hospital Ahmednagar എന്ന പേരിൽ 100 രൂപയുടെ പോസ്റ്റൽ ഓർഡറും അനുബന്ധരേഖകളുമായി
The Presiding Officer (BOO-III)
HQ Southern Command c/o Military Hospital
Ahmednagar
എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30.
Important Links | |
---|---|
Notification | Click Here |