സർക്കാർ സ്ഥാപനത്തിൽ മീറ്റ് പ്രോസസിങ് സൂപ്പർവൈസർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ മീറ്റ് പ്രോസസിങ് പ്ലാൻറ് സൂപ്പർവൈസർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയാണ് നിയമനം.

യോഗ്യത :

വി.എച്ച്.എസ്.ഇ ഡയറിയിങ്/ ഡയറി ഹസ്ബൻഡറി / പൗൾട്രി ഹസ്ബൻഡറി , ഏതെങ്കിലും സർക്കാർ സ്ഥാപനങ്ങളിലെ ഹോൾ സം മീറ്റ് പ്രൊഡക്ഷൻ ആൻഡ് പ്രോസസിങ് സർട്ടിഫിക്കറ്റ് കോഴ്സ് , സർക്കാർ അംഗീകൃത മീറ്റ് പ്രോസസിങ് യൂണിറ്റുകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി :

2020 ജനുവരി ഒന്നിന് 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം).

ശമ്പളം : 15,000 രൂപ.

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത , തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 14 – ന് മുൻപ് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.


Exit mobile version