മലബാർ കാൻസർ സെന്ററിൽ ടെക്‌നിഷ്യൻ ഒഴിവ്

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 20 (11.30 AM)

തലശ്ശേരിയിൽ പ്രവർത്തിക്കുന്ന മലബാർ കാൻസർ സെന്ററിൽ ടെക്‌നിഷ്യൻ (ന്യൂക്ലീയർ മെഡിസിൻ) തസ്തികയിൽ കരാർ ഒഴിവ്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അതിനു ശേഷം ഓൺലൈൻ അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും സഹിതം വിഞ്ജാപനത്തിൽ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് അയക്കണം.

ഒഴിവിന്റെ ചുരുക്കരൂപം താഴെ ചേർക്കുന്നു


തസ്തികയുടെ പേര് : ടെക്‌നിഷ്യൻ (ന്യൂക്ലീയർ മെഡിസിൻ)

യോഗ്യത : ന്യൂക്ലീയർ മെഡിസിൻ ടെക്നോളജിയിൽ ബി.എസ്.സി.യോഗ്യതയുള്ളവർക്കും / DMRIT (Diploma in Medical Radio-Isotope Techniques) യോഗ്യതയുള്ളവർക്കും അല്ലെങ്കിൽ PG Diploma in Nuclear Medicine Technology യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

പ്രവ്യത്തി പരിചയം അഭിലഷണീയം.*

*യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ എക്സ്പീരിയൻസ് ഇല്ലാത്തവരെയും പരിഗണിക്കുന്നതാണ്.

പ്രായം : 35 വയസ്സിനു താഴെ പ്രായപരിധിയിൽപ്പെടുന്നവർക്ക് അപേക്ഷ സമർപ്പിക്കാം.

പ്രതിമാസ ശമ്പളം : 35000 രൂപ.

അപേക്ഷാ ഫീസ്


എസ്.സി./എസ്.ടി. വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് 50 രൂപയും അല്ലാത്തവർക്ക് 250 രൂപയുമാണ് അപേക്ഷാഫീസ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അതിനു ശേഷം ഓൺലൈൻ അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും സഹിതം ;

The Director,
Malabar Cancer Centre,
Moozhikkara PO,
Thalassery,
Kerala – 670103

എന്ന വിലാസത്തിലേക്ക് അയക്കണം.

വിശദവിവരങ്ങൾക്കായി www.mcc.kerala.gov.in എന്ന വെബ്സൈറ്റ് അല്ലെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

Important Links
Official Notification Click Here
Apply Online/More Info Click Here
Exit mobile version