എം.ജി സർവകലാശാലയിൽ 15 അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ഓഗസ്റ്റ് 14

മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷനിൽ 15 അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുണ്ട്.

ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ്.

ഒഴിവുകൾ :

യോഗ്യത : 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദം.

നെറ്റ് അഭിലഷണീയ യോഗ്യത.

പ്രായപരിധി : 2020 ജനുവരി ഒന്നിന് പരമാവധി 65 വയസ്സ്.

ശമ്പളം : നെറ്റ് യോഗ്യതയുള്ളവർക്ക് 28000 രൂപ , നെറ്റ് യോഗ്യത ഇല്ലാത്തവർക്ക് 25000 രൂപ.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ , യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്

സഹിതം

ഡെപ്യൂട്ടി രജിസ്ട്രാർ 2 ( ഭരണ വിഭാഗം ) ,
മഹാത്മാഗാന്ധി സർവകലാശാല ,
പ്രിയദർശിനി ഹിൽസ് പി.ഒ. ,
കോട്ടയം – 686560

എന്ന വിലാസത്തിൽ അയയ്ക്കണം.

വിശദവിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ഓഗസ്റ്റ് 14.

Important Links
Official Notification Click Here
More Details Click Here
Exit mobile version