തൊഴിലുറപ്പ് പദ്ധതിയിൽ കരാർ വ്യവസ്ഥയിൽ തൊഴിലവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 12

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലും, വയനാട് ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിലും, സുൽത്താൻ ബത്തേരി, പനമരം ബ്ലോക്ക് ഓഫീസുകളിലും കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായാണ് ഒഴിവുകൾ.
സംസ്ഥാന മിഷൻ ഓഫീസിൽ സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-എൻ.ആർ.എം, സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ജി.ഐ.എസ്, സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ലൈവ്ലിഹുഡ് ഒഴിവുകളാണുള്ളത്.
വയനാട് ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിൽ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ-എൻ.ആർ.എം, ഡിസ്ട്രിക്റ്റ് ജി.ഐ.എസ് എക്സ്പെർട്ട് ഒഴിവുകളും സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫീസിൽ(വയനാട് ജില്ല) ബ്ലോക്ക് ജി.ഐ.എസ് കോർഡിനേറ്റർ, ബ്ലോക്ക് എൻ.ആർ.എം എക്സ്പെർട്ട്, ബ്ലോക്ക് ലൈവ്ലിഹുഡ് എക്സ്പെർട്ട് ഒഴിവുകളും പനമരം ബ്ലോക്ക് ഓഫീസിൽ (വയനാട് ജില്ല) ബ്ലോക്ക് ജി.ഐ.എസ് കോർഡിനേറ്റർ, ബ്ലോക്ക് എൻ.ആർ.എം എക്സ്പെർട്ട്, ബ്ലോക്ക് ലൈവ്ലിഹുഡ് എക്സ്പെർട്ട് ഒഴിവുകളുമാണുള്ളത്.
എല്ലാ തസ്തികകളിലും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (01.01.2020 അടിസ്ഥാനമാക്കി).
പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് നൽകും.
യോഗ്യത, പ്രവൃത്തി പരിചയം, പ്രതിമാസ ഓണറേറിയം എന്നിവയുടെ വിശദാംശം www.nregs.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ ഒക്ടോബർ 12ന് അഞ്ചിനകം
മിഷൻ ഡയറക്ടർ,
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ,
അഞ്ചാംനില, സ്വരാജ് ഭവൻ,
നന്തൻകോട്, കവടിയാർ പി.ഒ.,
തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷിക്കുന്ന തസ്തികയുടെ പേര് കവറിന് പുറത്ത് രേഖപ്പെടുത്തണം.
നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ നിരസിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 0471-2313385, 0471-2314385.
വിശദവിവരങ്ങൾക്ക് : www.nregs.kerala.gov.in സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |