മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ പ്രോജക്ട് ഫെലോയുടെയും ജൂനിയർ റിസർച്ച് ഫെലോയുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
രാഷ്ട്രീയ ഉച്ചതാർ സിക്ഷാ അഭിയാൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പാണ്.
88 ഒഴിവുണ്ട്.
24 മാസം വരെയോ പ്രോജക്ട് തീരുംവരെയോ ആയിരിക്കും നിയമനം.
പ്രോജക്ട് ഫെലോക്ക് ബന്ധപ്പെട്ട വിഷയത്തിൽ 65 മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് (അർഹരായവർക്ക് 60 ശതമാനം ഇളവ് ലഭിക്കും.
ജെ.ആർ.എഫിന് ഇതിനൊപ്പം നെറ്റ് ഗേറ്റ് / തത്തുല്യ യോഗ്യതകൂടി വേണം.
ജെ.ആർ.എഫിന് 31,000 രൂപയും പ്രോജക്ട് ഫെലോക്ക് 16,000 രൂപയും പ്രതിമാസം ലഭിക്കും.
സ്കൂൾ/ സെൻറർ തിരിച്ചുള്ള ഒഴിവും യോഗ്യതയും ചുവടെ :
ബയോളജിക്കൽ സയൻസ്
- ഒഴിവുകളുടെ എണ്ണം : 14
- യോഗ്യത : എം.എസ്.സി (ബോട്ടണി/ സുവോളജി / ജെനറ്റിക്സ് /ജിനോമിക്സ് /മൈക്രോബയോളജി / ബയോമെഡിക്കൽ സയൻസ് /ബയോകെമിസ്ട്രി / തത്തുല്യം) .
അല്ലെങ്കിൽ എം.ടെക് (ബയോടെക്നോളജി /ബയോ ഇൻഫർമാറ്റിക്സ് )
ബയോടെക്നോളജി
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : എം.എസ്.സി (ബയോടെക്നോളജി , ബയോകെമിസ്ട്രി /ബയോളജി / സുവോളജി / ബോട്ടണി /എൻവയോൺമെന്റൽ സയൻസ് /മൈക്രോബയോളജി /തത്തുല്യം.
- അല്ലെങ്കിൽ എം.ടെക് (ബയോടെക്നോളജി)
ഇക്കണോമിക്സ്
- ഒഴിവുകളുടെ എണ്ണം : 11
- യോഗ്യത : എം.എ (ഇക്കണോമിക്സ് ) / എം.എസ്.സി (മാത്തമാറ്റിക്കൽ ഇക്കണോമിക്സ്)
എനർജി എൻവയോൺമെൻറൽ ആൻഡ് നാച്ചുറൽ റിസോഴ്സസ്
- ഒഴിവുകളുടെ എണ്ണം : 6
- യോഗ്യത : എം.എസ്.സി (എൻവയോൺമെൻറൽ സയൻസ്/ മറൈൻ ബയോളജി / സുവോളജി / ഫിസിക്സ് /മൈക്രോ ബയോളജി / എനർജി സയൻസ്
ഹിസ്റ്റോറിക്കൽ സ്റ്റഡീസ്
- ഒഴിവുകളുടെ എണ്ണം : 3
- യോഗ്യത : എം.എ (ഹിസ്റ്ററിയിലോ ആർക്കിയോളജിയിലോ അല്ലെങ്കിൽ സോഷ്യൽ സയൻസിന്റെ ഏതെങ്കിലും ശാഖയിയിലോ എം.എ.
ഇൻഫർമേഷൻ ടെക്നോളജി
- ഒഴിവുകളുടെ എണ്ണം : 2
- യോഗ്യത : എം.എസ്.സി / എം.സി.എ/ എം.ടെക് (കംപ്യൂട്ടർ സയൻസ് / എം – ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്.
ലിംഗ്വിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ
- ഒഴിവുകളുടെ എണ്ണം : 6
- യോഗ്യത : എം.എ. (ലിംഗ്വിസ്റ്റിക്സ് ) /എം.എ/ എം.എസ്.സി (ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ / വിഷ്വൽ കമ്യൂണിക്കേഷൻ / മീഡിയ സ്റ്റഡീസ്.
പെർഫോമിങ് ആർട്സ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എ. (ഫോക്ലോർ)
മാത്തമാറ്റിക്സ്
- ഒഴിവുകളുടെ എണ്ണം : 11
- യോഗ്യത : എം.എസ്.സി (മാത്തമാറ്റിക്സ്)
കെമിസ്ട്രി
- ഒഴിവുകളുടെ എണ്ണം : 12
- യോഗ്യത : എം.എസ്.സി (കെമിസ്ട്രി / നാനോസയൻസ് /ഫിസിക്സ് /മെറ്റീരിയൽസ് സയൻസ്)
ഫിസിക്സ്
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : എം.എസ്.സി (ഫിസിക്സ്)
സുവോളജി – ഡി.ഡി.ഇ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എസ്.സി (സുവോളജി)
ബോട്ടണി ഡി.ഡി.ഇ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എസ്.സി (മാത്തമാറ്റിക്സ്)
ബോട്ടണി – ഡി.ഡി.ഇ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എസ്.സി (ബോട്ടണി)
ബയോടെക്നോളജി ഡി.ഡി.ഇ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എസ്.സി (ബയോടെക്നോളജി / ബയോകെമിസ്ട്രി / ബയോളജി /സുവോളജി / ബോട്ടണി /എൻവയോൺമെൻറൽ സയൻസ് /മൈക്രോബ യോളജി / തത്തുല്യം) /എം.ടെക് (ബയോടെക്നോളജി).
മാനേജ്മെൻറ് സ്റ്റഡീസ് ഡി.ഡി.ഇ.
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ബി.എ
ഹിസ്റ്ററി ഡി.ഡി.ഇ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഹിസ്റ്ററിയിലോ ആർക്കിയോളജിയിലോ സോഷ്യൽ സയൻസിന്റെ ഏതെങ്കിലും ശാഖയിലോ എ.എ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഗൂഗിൾ ഓൺലൈൻ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങൾ www.mkuniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 24.
Important Links | |
---|---|
Official Notification | Click Here |
Apply Online (Google Form Link) | Click Here |
More Details | Click Here |