പത്താം ക്ലാസ് / തത്തുല്യ യോഗ്യതയുള്ളവർക്ക് മദ്രാസ് എൻജിനീയർ ഗ്രൂപ്പിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 17
HQ മദ്രാസ് എൻജിനീയർ ഗ്രൂപ്പ് ആൻഡ് ബെംഗളൂരു സെന്ററിൽ 72 ഒഴിവ്.
നേരിട്ടുള്ള നിയമനമാണ്.
തപാൽ വഴി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : പന്ത്രണ്ടാം ക്ലാസ്സ് പാസ് അല്ലെങ്കിൽ തത്തുല്യം.
- കംപ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിങ് മിനിറ്റിൽ 35 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ് മിനിറ്റിൽ 30 വേഗം ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : ഹയർ സെക്കൻഡറി പാസ് അല്ലെങ്കിൽ തത്തുല്യം.
- ഒരു വർഷത്തെ പ്രവൃത്തിപരിചയവും കംപ്യൂട്ടർ പരിജ്ഞാനവും സ്റ്റോർ കീപ്പിങ് / സ്റ്റോർ മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സും അഭിലഷണീയം.
തസ്തികയുടെ പേര് : സിവിലിയൻ ട്രേഡ് ഇൻസ്ട്രക്ടർ
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
സർവേയർ / മെക്കാനിക്ക് ട്രാക്ടർ / മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ / ബിൽഡിങ് കൺസ്ട്രക്ടർ (മേസൺ) / പെയിന്റർ (ജനറൽ) / ഫീറ്റർ കാർപെന്റർ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ട്രേഡ് ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്.
തസ്തികയുടെ പേര് : കുക്ക്
- ഒഴിവുകളുടെ എണ്ണം : 04
- പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം.
- ഇന്ത്യൻ കുക്കിങ്ങിൽ അറിവുണ്ടായിരിക്കണം.
തസ്തികയുടെ പേര് : ലാസ്കർ
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : പത്താംക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം.
- ലാസ്കർ ട്രേഡിലെ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്
- ഒഴിവുകളുടെ എണ്ണം : 28
- യോഗ്യത : പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം , വാച്ച്മാൻ ഗാർഡനർ / മെസഞ്ചർ / സഫായ്വാല ഡ്യൂട്ടിയിലെ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : വാഷർമാൻ
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : പത്താം ക്ലാസ്സ് പാസ് അല്ലെങ്കിൽ തത്തുല്യം.
- മിലിട്ടറി / സിവിലിയൻ – വസ്ത്രങ്ങൾ അലക്കാൻ അറിഞ്ഞിരിക്കണം.
തസ്തികയുടെ പേര് : ബാർബർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പത്താം ക്ലാസ്സ് പാസ് അല്ലെങ്കിൽ തത്തുല്യം , ബാർബർ ട്രേഡിൽ അറിവുണ്ടായിരിക്കണം.
ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായം : 18-25 വയസ്സ്.
വിശദവിവരങ്ങൾക്ക് www.indianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.
എഴുത്തു പരീക്ഷ / സ്കിൽ ടെസ്റ്റ് വഴിയായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ അയക്കേണ്ട വിധം
വെബ്സൈറ്റിലെ അപക്ഷാഫോം പൂരിപ്പിച്ച് അവശ്യരേഖകളുമായി
The Civilian Establishment Officer ,
Civilian Recruitment cell ,
HQ MEG & Centre ,
Sivan Chetty Garden post
Banglore 560042
എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷാ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 17.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |