ലൈഫ് മിഷന്റെ സംസ്ഥാന ഓഫീസിൽ പ്രോഗ്രാം മാനേജർ,കോർഡിനേറ്റർ എന്നീ തസ്തികയിൽ ഒഴിവുണ്ട്.
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
- കോ-ഓർഡിനേറ്റർ ഒഴിവ്
ലൈഫ് മിഷനുകീഴിൽ തിരുവനന്തപുരം ജില്ലയിൽ ഒഴിവുള്ള ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് സംസ്ഥാന സർക്കാർ സർവ്വീസിൽ ഗസറ്റഡ് ഓഫീസർ തസ്തികയിൽ ജോലിനോക്കുന്ന ജീവനക്കാരിൽ നിന്നും അന്യസേവന വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
അപേക്ഷകൾ 14.06.2021 പകൽ 3 മണിക്ക് മുമ്പ് തപാൽ മുഖേനയോ ഇ-മെയിൽ (lifemissionkerala@gmail.com ) മുഖേനയോ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.
അപേക്ഷയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ രേഖപ്പെടുത്തിയിരിക്കണം.
കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
- പ്രോഗ്രാം മാനേജർ ഒഴിവ്
ലൈഫ് മിഷന്റെ സംസ്ഥാന ഓഫീസിൽ പ്രോഗ്രാം മാനേജരുടെ ഒഴിവുണ്ട്.
ഗസറ്റഡ് ഓഫീസറായി വിരമിച്ചവർക്ക് അപേക്ഷിക്കാം.
ശമ്പളം : 60,000 രൂപ
വിശദ വിവരങ്ങൾ www.lifemission.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ബയോഡേറ്റ lifemissionkerala@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 14
Important Links | |
---|---|
Official Notification : Co-Ordinator | Click Here |
Official Notification : Program Manager | Click Here |
More Details | Click Here |