എൽ.ഐ.സി.ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ 20 അവസരം.
- മുംബൈ ,
- ബെംഗളൂരു ,
- ഭോപ്പാൽ ,
- ചെന്നൈ ,
- ഡൽഹി ,
- ഹൈദരാബാദ് ,
- കൊൽക്കത്ത ,
- ലഖ്നൗ ,
- പട്ന എന്നിവിടങ്ങളിലായിരിക്കും നിയമനം.
ഓൺലൈൻ ടെക്നിക്കൽ ടെസ്റ്റിൻെറയും അഭിമുഖത്തിൻെറയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി/ ബി.ഇ/ ബി.ടെക്/ ബി.എസ്.സി/ എം.സി.എ.
വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാനാകില്ല.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായം : 24-30 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 11 (ഇൻഫർമേഷൻ സെക്യൂരിറ്റി എൻജിനീയർ -01 , വെബ് ഡെവലപ്പർ -04 , ഡേറ്റാബേസ് ഡെവലപ്പർ -02 , ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ എൻജിനീയർ -01 , മൊബൈൽ ആപ്പ് ഡെവലപ്പർ -02 , വെബ് കണ്ടൻറ് ഗ്രാഫിക്സ് ഡിസൈനർ -01)
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി /ബി.ഇ / ബി.ടെക് /ബി.എസ്.സി/ എം.സി.എ.
വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാനാകില്ല.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായം : 25-30 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.lichousing.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |