എൽ.ഐ.സി.യിൽ 300 അസിസ്റ്റന്റ് അഡ്മിൻ ഓഫീസർ ഒഴിവ്

സ്ഥിര നിയമനം | യോഗ്യത : ബിരുദം | കേരളത്തിൽ 6 പരീക്ഷാകേന്ദ്രങ്ങൾ

LIC AAO Recruitment 2023 : ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്) തസ്തികയിൽ 300 ഒഴിവുണ്ട്.

സ്ഥിരനിയമനമാണ്.

Job Summary

Job Role Assistant Administrative Officers
Job Category Govt Jobs
Qualification Any Degree
Total Vacancies 300
Salary Rs. 53,600-102,090/-Month
Experience Freshers/Experienced
Job Location Across India
Application Starting Date 15 January 2023
Last Date 31 January 2023

ഒഴിവുകൾ :

ഇതിൽ 22 ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി മാറ്റി വെച്ചിട്ടുണ്ട്.

യോഗ്യത : ബിരുദം.

പ്രായം: 21-30 വയസ്സ് (2023 ജനുവരി ഒന്നിന് 21 വയസ്സ്.)

എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വയസ്സിന്റെ ഇളവുണ്ട്.

സംവരണ വിഭാഗത്തിലെ ഭിന്നശേഷിക്കാർ, എൽ.ഐ.സി. ജീവനക്കാർ എന്നിവർക്ക് പ്രത്യേക വയസ്സിളവ് അനുവദിച്ചിട്ടുണ്ട്.

അടിസ്ഥാന ശമ്പളം : 53,600 രൂപ. (വലിയ നഗരങ്ങളിലാണ് ജോലിയെങ്കിൽ ആനുകൂല്യങ്ങളുൾപ്പെടെ ഏകദേശം 92870 രൂപ)

അപേക്ഷാഫീസ് : 700 രൂപ.

എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാഫീസ്: 85 രൂപ.

ജി.എസ്. ടി, വിനിമയ നിരക്ക് എന്നിവ അധികമായുണ്ടാകും.

ഫെബ്രുവരി 17, 20 തീയതികളിലാണ് പ്രാഥമിക പരീക്ഷ.

മെയിൻ പരീക്ഷ മാർച്ച് 18-ന് നടക്കും.

ഫോട്ടോ, ഒപ്പ്, വിരലടയാളം, വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സത്യവാങ്മൂലത്തിന്റെ കൈപ്പടയിലെഴുതിയ പകർപ്പ് എന്നിവ അപേക്ഷ അയക്കുന്നതിന് മുമ്പ് തയ്യാറാക്കിവെക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ www.licindia.in എന്ന വെബ്സൈറ്റ് വഴി അയക്കാം.

വിശദവിവരങ്ങളും ഈ വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.

[the_ad id=”13010″]

Important Links

For More details Click Here
Apply Online Click Here
Exit mobile version