കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ ഫ്രണ്ട് ഓഫീസ് കോ ഓർഡിനേറ്റർ , ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലുള്ള ഓരോ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു .
179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം .
തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ
- യോഗ്യത : ഡേറ്റാ എൻട്രിയിലും അക്കൗണ്ടിങ്ങിലും അഡ്മിനിസ്ട്രേഷനിലും പ്രാവീണ്യം .
തസ്തികയുടെ പേര് : ഫ്രണ്ട് ഓഫീസ് കോ ഓർഡിനേറ്റർ
- യോഗ്യത : കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദമോ ഡിപ്ലോമയോ യോഗ്യതയും ആശയവിനിമയ പ്രാവീണ്യവുമുള്ള അംഗീകൃത എം.എസ്.ഡബ്ലു ബിരുദം .
കൂടുതൽ വിവരങ്ങൾക്ക് 0495-2366044 വിളിക്കുക .
അപേക്ഷ
സെക്രട്ടറി ,
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ,
കോർട്ട്കോംപ്ലക്സ് , കോഴിക്കോട് 32
എന്ന വിലാസത്തിൽ അയക്കുക .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31