LDC Main Examination Details & Instructions 2021 : എൽ.ഡി.ക്ലർക്ക് മുഖ്യപരീക്ഷ ശനിയാഴ്ച (2021 നവംബർ 20) ഉച്ചയ്ക്ക് 2.30 മുതൽ 4:15 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഉദ്യോഗാർഥികൾ ഉച്ചയ്ക്കുള്ള പരീക്ഷയ്ക്ക് 2.30 ന് മുമ്പായി പരീക്ഷാകേന്ദ്രത്തിൽ എത്തണം.
LD Clerk പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക..!!
പരീക്ഷ 2021 നവംബർ 20 – ന് ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 4:15 വരെയാണ്.
പരീക്ഷാ കേന്ദ്രങ്ങൾ
എൽ.ഡി. ക്ലർക്ക് മുഖ്യപരീക്ഷയ്ക്ക് 2,33,627 പേർക്കാണ് സൗകര്യം ഒരുക്കുന്നത്.
14 ജില്ലകളിലായി 1014 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചു.
നവംബർ 20-നാണ് പരീക്ഷ.
പ്രാഥമിക പരീക്ഷയിൽ നിശ്ചിത മാർക്ക് നേടിയവരെയാണ് മുഖ്യപരീക്ഷയെഴുതാൻ അനുവദിക്കുന്നത്.
ഇവരുടെ ജില്ല തിരിച്ചുള്ള അർഹതാപട്ടിക നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.
അഞ്ച് ഘട്ടമായി നടത്തിയ പ്രാഥമിക പരീക്ഷയുടെ മാർക്ക് സമീകരിച്ചാണ് ഏകീകൃത പട്ടികഴുതാൻ സ്ഥിരീകരണം നൽകേണ്ടിയിരുന്നില്ല.
അർഹതാപട്ടികയിലുള്ളവർക്കെല്ലാം പരീക്ഷയെഴുതാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിലാണ് പരീക്ഷയെഴുതുന്നത്. 37,718 പേർക്ക് 160 കേന്ദ്രങ്ങൾ തിരുവനന്തപുരത്ത് സജ്ജീകരിച്ചു.
പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പരീക്ഷാർഥികളും പരീക്ഷാകേന്ദ്രങ്ങളുമുള്ളത്. 6019 പേർ 28 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതും.
ലാസ്റ്റ് ഗ്രേഡ് സർവെൻറ്സ് മുഖ്യ പരീക്ഷ നവംബർ 27-ന് നടത്തും.മുഖ്യപരീക്ഷയെ പത്താംതലം വരെ യോഗ്യതയുള്ള മറ്റ് തസ്തികകളുടെ മുഖ്യപരീക്ഷ ഡിസംബറിലാണ് നിശ്ചയിച്ചിട്ടുള്ളത്.
എൽ.ഡി. ക്ലർക്ക് മുഖ്യപരീക്ഷ എഴുതുന്നവരുടെ എണ്ണം,ബ്രാക്കറ്റിൽ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം | |
---|---|
തിരുവനന്തപുരം | 37718 (160) |
കൊല്ലം | 26547 (120) |
പത്തനംതിട്ട | 6019 (28) |
ആലപ്പുഴ | 19939 (93) |
കോട്ടയം | 8858 (42) |
ഇടുക്കി | 8741 (42) |
എറണാകുളം | 20241 (93) |
തൃശൂർ | 17393 (77) |
പാലക്കാട് | 17771 (77) |
മലപ്പുറം | 18100 (69) |
കോഴിക്കോട് | 22733 (97) |
വയനാട് | 7339 (30) |
കണ്ണൂർ | 15303 (60) |
കാസർകോട് | 6925 (26) |
ആകെ | 2,33,627 (1014) |
പരീക്ഷാഹാളിൽ കർശന നിയന്ത്രണം
സിവിൽ പോലീസ് ഓഫീസർ പരീക്ഷയിലെ കോപ്പിയടി വിവാദത്തെ തുടർന്ന് മൊബൈൽ ഫോൺ,വാച്ച് എന്നിവ ഉൾപെടുന്നവയ്ക്ക് കർശന നിയന്ത്രണമാണ് പരീക്ഷാ കേന്ദ്രത്തിൽ ഏർപെടുത്തിട്ടുള്ളത്. സാങ്കേതിക സംവിധാനങ്ങൾ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പരിശീലനം നേടിയ പി.എസ്.സി.ജീവനക്കാർ പരീക്ഷാ കേന്ദ്രത്തിലുണ്ടാകും. ചെറിയ ക്രമക്കേടുകൾ പോലും കണ്ടെത്തിയാൽ നിയമ നടപടി ഉണ്ടാകും.
സമയം അറിയാൻ ബെല്ലടി മാത്രം
പരീക്ഷാഹാളിൽ എല്ലാത്തരം വാച്ചും നിരോധിച്ച സാഹചര്യത്തിൽ സമയമറിയാൻ പരീക്ഷാ കേന്ദ്രത്തിലെ ബെല്ലടി ശ്രദ്ധിച്ചേ മതിയാകൂ..!! പരീക്ഷ തുടങ്ങുന്നതിനു മുൻപ് മുതൽ അവസാനിക്കുന്നത് വരെ 7 തവണയാണ് ബെല്ലടിക്കുക. ചീഫ് സൂപ്രണ്ടിന്റെ ഓഫീസ് റൂമിലുള്ള ക്ലോക്കിലെ സമയത്തിന്റെ അടിസ്ഥാനത്തിലാണ് ബെല്ലടിയ്ക്കുന്നത്.
7 ബെല്ലുകൾ അടിക്കുന്ന സമയക്രമം ചുവടെ ചേർക്കുന്നു.
- പരീക്ഷ തുടങ്ങുന്നതിനു അരമണിക്കൂർ മുൻപ് (ചീഫ് സൂപ്രണ്ടും പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനുള്ള അറിയിപ്പ്. )
- പരീക്ഷ തുടങ്ങുന്നതിനു 5 മിനിറ്റ് മുൻപ് (ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിന് )
പരീക്ഷ തുടങ്ങുന്നതിനുള്ള അറിയിപ്പ് - പരീക്ഷ അരമണിക്കൂർ പിന്നിട്ടു എന്നുള്ള അറിയിപ്പ്
- പരീക്ഷ ഒരു മണിക്കൂർ പിന്നിട്ടു എന്നുള്ള അറിയിപ്പ്
- പരീക്ഷ അവസാനിക്കാൻ മിനിറ്റ് മാത്രമേ ബാക്കിയുള്ളു എന്നുള്ള അറിയിപ്പ്
- പരീക്ഷ അവസാനിച്ചു എന്നുള്ള അറിയിപ്പ്
പരീക്ഷാ ഹാളിൽ അനുവദിക്കുന്നവ
- അഡ്മിഷൻ ടിക്കറ്റ്
- അസൽ തിരിച്ചറിയൽ രേഖ
- നീല/കറുപ്പ് നിറത്തിലുള്ള ബോൾ പോയിന്റ് പേന
LD Clerk പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക..!!
Note :
മുഖ്യപരീക്ഷ ഉച്ചകഴിഞ്ഞു 2.30 നും ആരംഭിക്കും. ഉദ്യോഗാർഥികൾ ഉച്ചയ്ക്കുള്ള പരീക്ഷയ്ക്ക് 2.15 ന് തന്നെ പരീക്ഷാകേന്ദ്രത്തിൽ എത്തണം.
ഉച്ചയ്ക്ക് 2.30 നുള്ള ബെല്ലിന് ശേഷവും പരീക്ഷാകേന്ദ്രത്തിൽ എത്തുന്ന ആരെയും പ്രവേശിപ്പിക്കുകയില്ല. പരീക്ഷാഹാളിൽ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, പേന എന്നിവ മാത്രമേ കൊണ്ട് പോകാൻ കഴിയുകയുള്ളൂ. മൊബൈൽ ഫോൺ, വാച്ച്, പേഴ്സ് ഉൾപ്പെടെയുള്ള വസ്തുക്കൾ കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുള്ള ക്ളോക്ക് റൂമിൽ സൂക്ഷിക്കാവുന്നതാണ്. കഴിയുന്നതും കൂടുതൽ സാധനങ്ങൾ പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക.
പരീക്ഷാർത്ഥികൾ മേൽപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുക.
എൽ.ഡി.ക്ലർക്ക് മുഖ്യപരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ..!!