കേരള സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍


കുക്ക്, ആയ ഒഴിവ്:

തൃശ്ശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരി, ചേലക്കര ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ കുക്ക്, ആയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും കെജിസിഇയുമാണ് കുക്കിന്റെ യോഗ്യത. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തിൽ പ്രവൃത്തിപരിചയവും സർട്ടിഫിക്കറ്റും ഉളളവരെയും പരിഗണിക്കും. 7-ാം ക്ലാസ്സാണ് ആയയുടെ യോഗ്യത. നഴ്‌സിംഗ് പ്രവൃത്തിപരിചയവും നഴ്‌സിംഗ് യോഗ്യത സർട്ടിഫിക്കറ്റുമുളളവർക്ക് മുൻഗണന. താൽപര്യമുളളവർ അപേക്ഷയോടൊപ്പം പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ജൂൺ 29 വൈകീട്ട് അഞ്ച് മണിക്കകം വടക്കാഞ്ചേരി, ചേലക്കര സ്‌കൂളുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ നൽകണം. ഇ-മെയിൽ ddosctcr@gmail.com. ഫോൺ: 0487 2360381.


ക്ലാർക്ക് കം അക്കൗണ്ടന്റ് ഡെപ്യൂട്ടേഷൻ നിയമനം:

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. സർക്കാർ വകുപ്പുകളിലെ എൽ.ഡി ക്ലാർക്ക്/ യു.ഡി ക്ലാർക്ക് വിഭാഗത്തിലെ ബി.കോം അല്ലെങ്കിൽ തുല്യയോഗ്യതയുള്ള ടാലിയിൽ പ്രവർത്തന പരിചയമുള്ള ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാനതിയതി ജൂൺ 30. വിശദവിവരങ്ങൾക്ക് 0474-2710393.


ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ നിയമനം:

പാലക്കാട്‌ ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായ പരിധി 45 വയസ്സ്. താത്പര്യമുളളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ ആറിനകം എക്സിക്യൂട്ടിവ് സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, മുട്ടികുളങ്ങര പി.ഒ, പാലക്കാട് – 678594 വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :0491-2555971, 2552387.


അതിഥി അധ്യാപക നിയമനം:

കോട്ടക്കല്‍ ഗവ.വനിതാ പോളി ടെക്‌നിക് കോളജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂനിക്കേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂനിക്കേഷന്‍ എഞ്ചിനീയറിങില്‍ ബി.ടെക് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 29ന് വൈകീട്ട് നാലിനകം principal@gwptck.ac.in എന്ന വിലാസത്തില്‍ അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0483-2750790.


മെഡിക്കല്‍ ഓഫീസര്‍ ; കരാര്‍ നിയമനം:

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഇ എസ് ഐ ഡിസ്‌പെന്‍സറികളില്‍ ഉണ്ടാകാനിടയുള്ള അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തും. വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന എം ബി ബി എസ് ഡിഗ്രിയും ടി സി എം സി രജിസ്‌ട്രേഷനും ഉള്ളവര്‍ ജൂണ്‍ 30ന് വൈകുന്നേരം അഞ്ചിനകം rddsz.ims@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ രജിസ്‌ട്രേഷന്‍ ഫോം സമര്‍പ്പിക്കണം. ബയോഡാറ്റയുടെ മാതൃകയും വിശദ വിവരങ്ങളും www.ims.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0474-2742341.


ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡിലേക്ക് പരിചയസമ്പന്നരെ ആവശ്യമുണ്ട്:

തമിഴ്നാട് പോലീസിന്റെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡിലേക്ക് കരസേനയിലെ സുബേദാര്‍, നായിബ്-സുബേദാര്‍, ഹവില്‍ദാര്‍/നായിക് തസ്തികകളില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍ക്ക് അവസരം. പരിചയ സമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : -0495 2771881.


ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒഴിവ്:

പാലക്കാട്‌ ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) പാലക്കാടിന്റെ കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് – 2 ഒഴിവില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍/സാനിറ്ററി ഇന്‍സ്പെക്ടര്‍ കോഴ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തില്‍ ജൂണ്‍ 27 ന് രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0491-2505264.


പ്രോജക്ട് എന്‍ജിനീയര്‍ ഒഴിവ്:

കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് എന്‍ജിനീയര്‍ (സിവില്‍)-മൂന്ന്, പ്രോജക്ട് എന്‍ജിനീയര്‍ (ഐ.ടി)-ഒന്ന് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10. കൂടുതല്‍ വിവരം www.kila.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.


ജൂനിയർ കൺസൾട്ടന്റ് കരാർ നിയമനം:

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് (കോർട്ട് പ്രൊസീഡിംഗ്‌സ്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ 10. വിശദവിവരങ്ങൾക്ക്: www.erckerala.org.


ബസ് ഡ്രൈവർ കം സെക്യൂരിറ്റി ; കരാർ നിയമനം:

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ബസ് ഡ്രൈവർ കം സെക്യൂരിറ്റി തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു.

ഹെവി ഡ്രൈവിംഗ് ലൈസൻസും മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. പത്ത് വർഷം (ഹെവി ഡ്രൈവിംഗ്) പ്രവൃത്തി പരിചയം വേണം. പ്രായപരിധി 45നും 60നും മധ്യേ. വിമുക്ത ഭടൻമാർക്ക് മുൻഗണന.

താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം ജൂൺ 29ന് രാവിലെ 10.30ന് സ്ഥാപനത്തിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.gptcnta.ac.in സന്ദർശിക്കുക. ഫോൺ:0471-2222935, ഇ-മെയിൽ: gptcnta@gmail.com


അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം:

കൊല്ലം ജില്ലയില്‍ അഞ്ചാലുംമൂട് ഐ സി ഡി എസ് പ്രോജക്ട് പരിധിയില്‍ കൊല്ലം കോര്‍പ്പറേഷനിലെ തൃക്കടവൂര്‍ സോണലില്‍(ഏഴു മുതല്‍ 11 വരെ വാര്‍ഡുകള്‍) അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിനായി അപേക്ഷിക്കാം. തൃക്കടവൂര്‍ സോണലിലെ സ്ഥിരതാമസക്കാരായിരിക്കണം.

വര്‍ക്കര്‍ തസ്തികയക്ക് എസ് എസ് എല്‍ സി യോ തത്തുല്യമോ ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ക്ക് എഴുത്തും വായനവും അറിയണം. കായിക ക്ഷമത വേണം. എസ് എസ് എല്‍ സി ജയിച്ചവരാകരുത്. താത്കാലികമായി ജോലി ചെയ്തവര്‍, പ്രീ പ്രൈമറി ട്രെയിനിങ്/നഴ്‌സറി ട്രെയിനിങ്, വിധവ, ബി പി എല്‍, സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
പ്രായം 2020 18 നും 46 നും ഇടയില്‍. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ഐ സി ഡി എസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 10 നകം അഞ്ചാലുംമൂട് ഐ സി ഡി എസ് ഓഫീസില്‍ സമര്‍പ്പിക്കണം.


മലപ്പുറം ജില്ലയില്‍ അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം :

മലപ്പുറം ജില്ലയില്‍ കാളികാവ് അഡീഷണൽ പ്രൊജക്ടിലെ കരുവാരക്കുണ്ട്, എടപ്പറ്റ, തുവ്വൂർ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികകളിലേക്ക് നിയമിക്കുന്നതിന് സേവനസന്നദ്ധരും ശാരീരികശേഷിയുളളവരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-46 പ്രായപരിധിയിൽ ഉളളവരും അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസമുളളവരുമായിരിക്കണം. നിശ്ചിത അപേക്ഷ ഫോറത്തിന്റെ മാതൃക കരുവാരക്കുണ്ട് പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 30ന് വൈകിട്ട് അഞ്ചു വരെ കരുവാരക്കുണ്ട് പഞ്ചായത്തിനു സമീപമുളള ഐ.സി.ഡി.എസ് കാളികാവ് അഡീഷണൽ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഐ.സി.ഡി.എസ് ഓഫീസിൽ ബന്ധപ്പെടുക. മാർച്ച് മാസത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുളളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.


അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം:

മലപ്പുറം ജില്ലയില്‍ കാവനൂര്‍, പുല്‍പ്പറ്റ, ചീക്കോട്, കുഴിമണ്ണ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തുകളില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പറിന് എസ്.എസ്.എല്‍.സി പാസാവാത്തവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം അരീക്കോട് അഡീഷനല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ നല്‍കണം. ഫോണ്‍: 0493: 2757275.


കോവിഡ് കെയർ സെന്ററുകളിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കുന്നു:

ആലപ്പുഴ:ആരോഗ്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത 60 വയസ്സിൽ താഴെയുളള ജീവനക്കാരെ ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലെ ക്ളീനിംഗ് ജോലികൾക്കായി തെരഞ്ഞെടുക്കുന്നു. താത്പര്യമുളളവർ ജില്ല ശുചിത്വമിഷൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ല ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 0477 2253020, 9995877158.


നിർമ്മിതി കേന്ദ്രത്തിൽ ഫിനാൻസ് ഓഫീസർ നിയമനം:

ആലപ്പുഴ: നിർമ്മിതി കേന്ദ്രത്തിൽ ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് വിരമിച്ച സർക്കാർ ജീവനക്കാരിൽ നിന്ന് യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു. യോഗ്യത: അക്കൗണ്ടൻസിയിൽ ബിരുദം,, ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ ഡിവിഷണൽ അക്കൗണ്ടന്റ് തസ്തികയിൽ അഞ്ചു വർഷത്തിൽ കുറയാത്ത സേവനം , ഫിനാൻസ് ഓഫീസർ തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പരിചയം. പ്രായം: 2020 ജനുവരി ഒന്നിന് 60 വയസിൽ അധികരിക്കാൻ പാടില്ല. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 30നകം സെക്രട്ടറി ആൻഡ് റവന്യൂ ഡിവിഷണൽ ഓഫീസർ, നിർമ്മിതി കേന്ദ്രം, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം.


ജനറൽ ആശുപത്രിയിൽ കരാർ നിയമനം:

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, സൈക്കോ സോഷ്യൽ കൗൺസിലർ, ഐടി സ്റ്റാഫ്, സെക്യൂരിറ്റി ഓഫീസർ (നൈറ്റ് ഡ്യൂട്ടി) എന്നീ തസ്തികൾക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോ സോഷ്യൽ കൗൺസിലർ ഒഴികെയുളള തസ്തികളിൽ സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി. സൈക്കോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ നിയമത്തിൽ ബിരുദമാണ് അഡ്മിനിസ്‌ട്രേറ്ററുടെ യോഗ്യത. നിയമബിരുദം അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമാണ് കേസ് വർക്കറുടെ യോഗ്യത. സൈക്കോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമാണ് കൗൺസിലറുടെ യോഗ്യത. ഐടി / കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണ് ഐടി സ്റ്റാഫിന്റെ യോഗ്യത. അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമാണ് സെക്യൂരിറ്റി ഓഫീസറുടെ യോഗ്യത. മിലിട്ടറി സർവീസിൽ നിന്നും വിരമിച്ചവർക്ക് സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ മുൻഗണന. അപേക്ഷ ജൂൺ 27 വൈകീട്ട് അഞ്ച് മണിക്കകം വനിതാ പ്രൊട്ടക്ഷൻ ഓഫീസ്, റൂം നമ്പർ 47, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. അപേക്ഷഫോറം വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 8281999058.


Exit mobile version