പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു.
ഉദ്യോഗാർഥികൾ വ്യക്തി വിവരങ്ങൾ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം 26ന് വൈകിട്ട് നാലു മണിക്ക് മുമ്പ്
സൂപ്രണ്ട്,
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി,
പി.ഒ.സൗത്ത് പൊന്നാനി,
മലപ്പുറം ജില്ല,
പിൻ – 679586
എന്ന വിലാസത്തിൽ ലഭിക്കും വിധം അയയ്ക്കണം.
ഫോൺ : 04942666439, 2666339.
ഇ-മെയിൽ : suptdwandcponnani@gmail.com.