കുടുംബശ്രീയിൽ 21 അക്കൗണ്ടന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 25.
Kudumbashree Vacancy Notification 2024 for CDS Accountant
സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടൻ്റ് തസ്തികയിൽ നിയമനം നടത്തുന്നു.
വിവിധ ജില്ലകളിലായി 21 ഒഴിവുണ്ട്.
- തിരുവനന്തപുരം-4,
- കൊല്ലം -2,
- പത്തനംതിട്ട-5,
- ആലപ്പുഴ-4,
- കണ്ണൂർ-2,
- കോഴിക്കോട്-2,
- വയനാട്-1,
- കാസർകോട്-1.
ഒരുവർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.
ശമ്പളം: 12,000 രൂപ
യോഗ്യത:
- ബി.കോം., ടാലി, കംപ്യൂട്ടർ പരിജ്ഞാനം.
- അക്കൗണ്ടിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- കുടുംബശ്രീ അയൽക്കൂട്ട അംഗമോ ഓക്‌സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം.
- അപേക്ഷ സമർപ്പി ക്കുന്ന ജില്ലയിൽ താമസിക്കുന്നവരായിരിക്കണം.
നിലവിൽ മറ്റ് ജില്ലകളിൽ സി.ഡി.എസ്. അക്കൗണ്ടൻ്റായി സേവനമനുഷ്ഠിക്കുന്നവർക്ക് നിബന്ധന ബാധകമല്ല. ഇവർ ബന്ധപ്പെട്ട ജില്ലാമിഷൻ കോ-ഓഡിനേറ്ററിൽനിന്ന് ശുപാർശക്കത്ത് സമർപ്പിക്കണം.
പ്രായം: 20-35 വയസ്സ് (നിലവിൽ സി.ഡി.എസുകളിൽ അക്കൗണ്ടൻറായി പ്രവർത്തിക്കുന്നവർക്ക് 45 വയസ്സ് വരെ അപേക്ഷിക്കാം)
അപേക്ഷാഫീസ്: 300 രൂപ
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ (70 മാർക്ക്), അഭിമുഖത്തിൻ്റെ (30 മാർക്ക്) അടിസ്ഥാനത്തിൽ.
എഴുത്തുപരീക്ഷയ്ക്ക് അക്കൗണ്ടിങ് (30 മാർക്ക്), ഇംഗ്ലീഷ് (5 മാർക്ക്), മലയാളം (5 മാർക്ക്), ജനറൽ നോളജ് (5 മാർക്ക്), ഗണിതം (10 മാർക്ക്), കുടുംബശ്രീ സംഘടനാ സംവിധാനം, കുടുംബശ്രീ പ്രോ ഗ്രാമിനെ കുറിച്ചുള്ള അറിവ് (15 മാർക്ക്) എന്നിവയിൽ നിന്ന് ഒബ്ജക്ടീവ് മാതൃകയിൽ ചോദ്യങ്ങളുണ്ടാകും.
സമയം: 75 മിനിട്ട്.
നെഗറ്റീവ് മാർക്കില്ല.
നവംബർ 9 നാണ് എഴുത്തുപരീക്ഷ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ജില്ലാമിഷൻ ഓഫീസിൽനിന്നോ, വെബ്സൈറ്റിൽ നിന്നോ ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അയൽക്കൂട്ടത്തിൻ്റെ സെക്രട്ടറി/ പ്രസിഡന്റ്, എ.ഡി.എസ്. ചെയർപേഴ്‌സൻ/ സെക്രട്ടറി എന്നിവരുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി സി.ഡി.എസ്. ചെയർപേഴ്‌സൺ/ സെക്രട്ടറിയുടെ മേലൊപ്പോടെ അതത് ജില്ലാ മിഷൻ ഓഫീസിലേയ്ക്ക് നേരിട്ടോ തപാലായോ അയയ്ക്കാം.
അപേക്ഷയൊപ്പം അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഡിമാൻഡ് ഡ്രാഫ്റ്റും സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 25.
വിശദ വിവരങ്ങൾക്ക് kudumbashree.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Application Form | Click Here |
More Info | Click Here |