കുടുംബശ്രീയിൽ വീഡിയോ എഡിറ്റർ ഒഴിവ്

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | വാക്ക് ഇൻ ഇൻറർവ്യൂ ഏപ്രിൽ 11ന്

Kudumbashree Notification 2025 for Video Editor Post


കുടുംബശ്രീ സംസ്ഥാന മിഷൻ പബ്‌ളിക് റിലേഷൻസ് വിഭാഗത്തിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്.

രണ്ടു മാസത്തേക്കാണ് നിയമനം.

Vacancy Details : Kudumbashree Notification 2025

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : വീഡിയോ എഡിറ്റർ

പ്രതിമാസ ശമ്പളം :  40,000 രൂപ.

യോഗ്യത : ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും വിഡിയോ എഡിറ്റിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.

അഡോബ് പ്രീമിയർ പ്രോ, ക്‌ളിപ് ചാമ്പ്, അഡോബ് പ്രീമിയർ റഷ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.

ഡോക്യുമെന്ററി, ഷോർട്ട് വീഡിയോ, മോഷൻ പിക്ചർ, റീൽസ് എന്നിവ ചെയ്യുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി : 50 വയസ്സ്.

Selection Process : Kudumbashree Notification 2025

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം  ഏപ്രിൽ 11ന് രാവിലെ 10 മണിക്ക് കുടുംബശ്രീ സംസ്ഥാന മിഷനിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org/careers എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links : Kudumbashree Notification 2025
Official Notification Click Here
More Info Click Here
Join WhatsApp Channel Click Here

Exit mobile version