Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsAlappuzhaCareer In ShortContract Based JobsDistrict Wise JobsErnakulamGovernment JobsIdukkiITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKannurKasaragodKerala Govt JobsKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaTemporary Govt JobsThiruvananthapuramThrissurWayanad

കുടുംബശ്രീയിൽ 955 ഹരിത കർമ്മ സേന കോ-ഓർഡിനേറ്റർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13

Kudumbashree Notification 2024 for Haritha Karma Sena Co-ordinator : കുടുംബശ്രീ ഹരിതകർമസേന പദ്ധതി നിർവഹണത്തിനായി ഹരിതകർമസേന കോ-ഓർഡിനേറ്റർ-മാരെ നിയമിക്കുന്നു.

ജില്ലാടിസ്ഥാനത്തിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലുമായാണ് നിയമനം.

ആകെ 955 ഒഴിവുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഹരിതകർമസേന കോ-ഓർഡിനേറ്റർ (ജില്ലാടിസ്ഥാനത്തിൽ),

  • ഒഴിവ് : 14
  • ഹോണറേറിയം: 25,000 രൂപ.
  • യോഗ്യത: ബിരുദാനന്തരബിരുദം,കംപ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തെ ഫീൽഡ് ലെവൽ പ്രവൃത്തി പരിചയം.
  • പ്രായപരിധി: 25-40 വയസ്സ്

തസ്തികയുടെ പേര് : ഹരിതകർമസേന കോ-ഓർഡിനേറ്റർ (സി.ഡി.എസ്.)

  • ഒഴിവ്: 941 (പഞ്ചായത്തടിസ്ഥാനത്തിൽ).
  • ഹോണറേറിയം: 10,000 രൂപ,
  • യോഗ്യത: ബിരുദം/ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം (സ്ത്രീകൾ മാത്രം).
  • പ്രായപരിധി: 25-40 വയസ്സ്

തിരഞ്ഞെടുപ്പ്

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

കുടുംബശ്രീയെ സംബന്ധിച്ചു ള്ള വിവരങ്ങൾ (തീം ഉൾപ്പെടെ), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം/പദ്ധതികൾ, ഹരിതകർമസേന, മാലിന്യസംസ്കരണം, കറന്റ് അഫയേഴ്സ്, ഇംഗ്ലീഷ് പരിജ്ഞാനം, റീസണിങ് ആൻഡ് മെന്റൽ എബിലിറ്റി എന്നീ വിഷയ ങ്ങളിൽനിന്ന് ചോദ്യങ്ങളുണ്ടാകും.

റാങ്ക്പട്ടിക ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷാഫോം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ വെബ്സൈറ്റിൽനിന്നോ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അയൽക്കൂട്ടഅംഗം/ കുടുംബാംഗം, ഓക്‌സിലറി ഗ്രൂപ്പംഗം ആണെന്നതിനും വെയ്‌റ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷകയാണെന്നതിനും സി.ഡി.എസിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും സമർപ്പിക്കണം.

അപേക്ഷാ കവറിന് പുറത്ത് തസ്തികയുടെ കോഡ് രേഖപ്പെടുത്തണം.

അപേക്ഷാഫീസ്: 200 രൂപ.

ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

അപേക്ഷ അതാത് ജില്ലകളിൽ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബർ 13.

വിശദ വിവരങ്ങൾക്ക് www.kudumbashree.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!