കേരളത്തിലെ 152 ബ്ലോക്കുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.ഡി.എസുകളെ മാതൃകാ സി.ഡി.എസുകളാക്കി വികസിപ്പിക്കുന്നതിന് സാങ്കേതിക പിന്തുണ നൽകാനുള്ള പദ്ധതിയിൽ റിസോഴ്സ് പേഴ്സൺ ഒഴിവ്.
കുടുംബശ്രീ പരിപാലന ടീം അംഗങ്ങളിൽ യോഗ്യരായവർക്ക് അപേക്ഷിക്കാം.
14 ജില്ലകളിൽ അവസരമുണ്ട്.
അതത് ജില്ലകളിലുള്ളവർക്ക് മുൻഗണന ലഭിക്കും.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഒഴിവുകൾ ജില്ലതിരിച്ച് :
- തിരുവനന്തപുരം -2 ,
- കൊല്ലം -2 ,
- പത്തനം തിട്ട -2 ,
- ആലപ്പുഴ -3 ,
- കോട്ടയം -2 ,
- ഇടുക്കി -2 ,
- എറണാകുളം -3 ,
- തൃശ്ശൂർ -3 ,
- പാലക്കാട് -3 ,
- മലപ്പുറം -3 ,
- കോഴിക്കോട് -3 ,
- വയനാട് -1 ,
- കണ്ണൂർ -2 ,
- കാസർകോട് -2
യോഗ്യത : ബിരുദം / ബിരുദാനന്തരബിരുദം (സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് മുൻഗണന) സാമൂഹിക വികസന മേഖലകളിൽ പ്രവർത്തിച്ചവർക്ക് മുൻഗണന.
പ്രായപരിധി : 50 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷഫോം പൂരിപ്പിച്ച ശേഷം
എക്സിക്യൂട്ടീവ് ഡയറക്ടർ,
കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ്,
ട്രിഡ റീഹാബിലിറ്റേഷൻ ബിൽഡിംഗ്,
ചാലക്കുടി ലൈൻ,
മെഡിക്കൽ കോളേജ്,
തിരുവനന്തപുരം – 11 എന്ന വിലാസത്തിൽ അയക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.kudumbashree.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 14.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |