തൃശൂർ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലുള്ള കുടുംബശ്രീ സി.ഡി.എസ്സുകളിൽ (ചാലക്കുടി, വേലൂർ, വേളൂക്കര, പഴയന്നൂർ, മാടക്കത്തറ, അവിണിശ്ശേരി, ഇരിഞ്ഞാലക്കുട, പുന്നയൂർക്കുളം) അക്കൗണ്ടന്റ് തസ്തികകളിൽ ഒഴിവുണ്ട്.
ഒരു വർഷത്തേക്ക് താത്കാലിക നിയമനമാണ്.
കുടുംബശ്രീ അയൽക്കൂട്ട അംഗമോ കുടുംബാംഗമോ ആയ സ്ത്രീ-പുരുഷന്മാർക്ക് അപേക്ഷിക്കാം.
യോഗ്യത :
- അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.കോം ബിരുദവും ടാലി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ( എം.എസ്.ഓഫീസ്,ഇന്റർനെറ്റ് ആപ്ലിക്കേഷൻസ് ) ഉണ്ടായിരിക്കണം.
- അക്കൗണ്ട്സിൽ ഒരു വർഷത്തെ പ്രവ്യത്തി പരിചയം ഉണ്ടായിരിക്കണം.
കൂടാതെ
- അപേക്ഷക(ൻ) സി.ഡി.എസ്.ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം.
- അപേക്ഷക(ൻ) കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/കുടുംബാംഗമോ ആയിരിക്കണം.(ആശ്രയ കുടുംബാംഗത്തിന് മുൻഗണന നൽകുന്നതാണ്.)
പ്രായപരിധി : 20 നും 35 നും ഇടയിൽ.
കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റുമാരായി പ്രവർത്തിച്ചവർക്ക്/പ്രവർത്തിക്കുന്നവർക്കും പ്രായപരിധി ബാധകമല്ല.
തിരഞ്ഞെടുപ്പ്
- എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
- പരീക്ഷ മലയാളത്തിൽ ആയിരിക്കും.
- എഴുത്തു പരീക്ഷയ്ക്ക് 80 മാർക്കും അഭിമുഖത്തിന് 20 മാർക്കും ആയിരിക്കും.
- 2020 ഡിസംബർ 05-നായിരിക്കും എഴുത്തു പരീക്ഷ.
- നവംബർ 30 മുതൽ കുടുംബശ്രീ വെബ്‌സൈറ്റിൽ ഹാൾടിക്കറ്റ് ലഭിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
100 രൂപയുടെ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ പേരിൽ മാറാവുന്ന ഡി.ഡി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,
കുടുംബശ്രീ,
സിവിൽ സ്റ്റേഷൻ, രണ്ടാം നില,
അയ്യന്തോൾ ,
തൃശൂർ ജില്ല – 680003 വിലാസത്തിൽ നവംബർ 20-നകം നൽകണം.
അപേക്ഷാകവറിനു പുറത്ത് “കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റ് അപേക്ഷ” എന്ന് രേഖപെടുത്തിയിരിക്കണം.
നിശ്ചിത അപേക്ഷാഫോറവും വിശദാംശങ്ങളും www.kudumbashree.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഒഴിവുള്ള ബ്ലോക്കിൽ നിന്നുള്ള അപേക്ഷകൾ മാത്രമേ പരിഗണിക്കു.
വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിലേക്ക് വിളിക്കുക
ഫോൺ നമ്പർ : 0487-2362517
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 20
Important Links | |
---|---|
Notification | Click Here |
Application Form | Click Here |
More Info | Click Here |