കൊല്ലം ജില്ലയിലെ ഇത്തിക്കര, ശാസ്താംകോട്ട, ചിറ്റുമല, കൊട്ടാരക്കര, മുഖത്തല എന്നീ ബ്ലോക്കുകളിൽ ഒഴിവുള്ള കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റുമാരുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം.
അപേക്ഷകർ അതത് ബ്ലോക്കിലെ സ്ഥിരതാമസക്കാരും കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ ആയിരിക്കണം.
പ്രായപരിധി : 20 നും 35 നും ഇടയിൽ.
യോഗ്യത : ബി.കോം ബിരുദവും രണ്ട് വർഷത്തെ പ്രായോഗിക പരിചയവും.
കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റുമാരായി പ്രവർത്തിച്ചവർക്ക്/പ്രവർത്തിക്കുന്നവർക്കും പ്രായപരിധി ബാധകമല്ല.
നിശ്ചിത അപേക്ഷാഫോറവും വിശദാംശങ്ങളും www.kudumbashree.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
100 രൂപയുടെ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ പേരിൽ മാറാവുന്ന ഡി.ഡി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,
സിവിൽ സ്റ്റേഷൻ,
കൊല്ലം-13 വിലാസത്തിൽ നവംബർ 20 നകം നൽകണം.
ഒഴിവുള്ള ബ്ലോക്കിൽ നിന്നുള്ള അപേക്ഷകൾ മാത്രമേ പരിഗണിക്കു.
വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിലേക്ക് വിളിക്കുക
ഫോൺ: 0474-2794692.
Important Links | |
---|---|
Notification | Click Here |
More Info | Click Here |