KSRTC-SWIFT Ltd Recruitment 2024 for Driver cum Conductor & Woman Driver cum Conductor : കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ്സുകളിൽ സർവീസ് നടത്തുന്നതിന് ഡ്രൈവർ കം കണ്ടക്ടർ, വനിതാ ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ വ്യവസ്ഥയിലാണ് നിയമനം.
ആകെ പ്രതീക്ഷിത ഒഴിവ് 600.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഡ്രൈവർ കം കണ്ടക്ടർ
ശമ്പളം : 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ (അധിക സമയഅലവൻസ് -130),
യോഗ്യത :
- പത്താംക്ലാസ് വിജയം,
- ഹെവി ഡ്രൈവിങ് ലൈസൻസ്,
- തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹനവകുപ്പിൽനിന്ന് കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം.
- മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷത്തെ ഡ്രൈവിങ് പരിചയം.
പ്രായം : 24-55 വയസ്സ്
തസ്തികയുടെ പേര് : വനിതാ ഡ്രൈവർ കം കണ്ടക്ടർ
ശമ്പളം : 8 മണിക്കൂർ ഡ്യൂട്ടിക്ക് 715രൂപ (അധിക സമയ അലവൻസ് -130)
യോഗ്യത :
- പത്താം ക്ലാസ് പാസായിരിക്കണം/തത്തുല്യം
- കണ്ടക്ടർ തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹനവകുപ്പിൽനിന്ന് ലൈസൻസ് നേടിയിരിക്കണം.
പ്രായം :
- എച്ച്.പി.വി . ലൈസൻസുള്ളവർക്ക് 35,
- എൽ.എം.വി. ലൈസൻസുള്ളവർക്ക് 30.
കരാറിനൊപ്പം 30000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം.
ഡ്രൈവർ കം കണ്ട ക്ടർ ട്രെയ്നിങ് പൂർത്തീകരിക്കുന്നവർ നിർബന്ധമായും കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ഒരുവർഷം സേവനം അനുഷ്ഠിക്കണം. അല്ലാത്തപക്ഷം സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ നൽകില്ല.
തിരഞ്ഞെടുക്കപ്പെടുന്നവർ പത്തുദിവസത്തിനുള്ളിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
സി.എം.ഡി.യുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉൾപ്പെടുത്തണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 26 (5PM)
വിശദ വിവരങ്ങൾക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Driver cum Conductor : Notification | Click Here |
Driver cum Conductor : Apply Online | Click Here |
Driver cum Conductor : More Info | Click Here |
Woman Driver cum Conductor : Notification | Click Here |
Woman Driver cum Conductor : Apply Online | Click Here |
Woman Driver cum Conductor : More Info | Click Here |