കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 20 (5 PM).
KSRTC Swift Bus Driver Cum Conductor Vacancy 2023 : കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന്റെ (KSRTC Swift Bus) ഉടമസ്ഥതയിലുള്ള ബസ്സുകൾ സർവീസ് നടത്തുന്നതിന് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേയ്ക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
600 ഒഴിവുകളുണ്ട്.
KSRTC Swift Bus Driver Cum Conductor Vacancy 2023
KSRTC Swift Jobs 2023 : Job Summary |
|
---|---|
Job Role | KSRTC Swift Bus Driver Cum Conductor |
Qualification | SSLC + Valid Driving License |
Total Vacancies | 600 Posts |
Experience | Experienced |
Salary | As Per Duty [ (8 hour Duty-Rs.715) + Extra Hours Rs.130 Allowance + Incentive ] |
Job Location | Across Kerala |
Application Last Date | 20 September 2023 |
Salary Details
ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ, അധിക മണിക്കൂറിന് 130 രൂപ അധികസമയ അലവൻസായി നൽകും. അധിക വരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെന്റീവ് ബത്തയും ലഭിക്കും.
Qualification
യോഗ്യത: ഹെവി ഡ്രൈവിങ് ലൈസൻസ്, പത്താം ക്ലാസ് പാസായിരിക്കണം, ഹെവി പാസഞ്ചർ വാഹനങ്ങളിൽ (30ലധികം സീറ്റ്) അഞ്ചുവർഷത്തിൽ കുറയാത്ത ഡ്രൈവിങ് പ്രവൃത്തിപരിചയം.
തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹനവകുപ്പിൽ നിന്ന് നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കണം.
മലയാളം, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും വായിക്കാനും അറിയണം.
സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽനിന്നും നേത്രരോഗ വിദഗ്ധനിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം.
കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം.
കെ.എസ്.ആർ.ടി. സി.യുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാം (സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല).
കെ.എസ്.ആർ.ടി.സി.യിൽ അഞ്ചുവർഷമോ അതിലധികമോ ജോലിചെയ്ത ജീവനക്കാർക്ക് മുൻഗണനയ്ക്ക് അർഹതയുണ്ട്.
Age
പ്രായം: 24-55 വയസ്സ്
Selection Procedure
തിരഞ്ഞെടുപ്പ്: ഡ്രൈവിങ് ടെസ്റ്റിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ.
How to Apply KSRTC Swift Bus Driver Cum Conductor Vacancy 2023?
അപേക്ഷ സമർപ്പിക്കേണ്ട വിധം : വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Dates
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 20 (5 PM).
KSRTC Swift Jobs 2023 : Important Links |
|
---|---|
Notification | Click Here |
Apply Online | Click Here |
More Info | Click Here |