ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ അസി.മാനേജർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 08

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്) തസ്തികയിൽ രണ്ട് ഒഴിവ്.

എസ്.ടി / ഒ.ബി.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒഴിവാണിത്.

സ്ഥിരം നിയമനമായിരിക്കും.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഓൺലൈനായി അപേക്ഷിക്കണം.

2021 ജൂലായ് വിജ്ഞാപനത്തിലൂടെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ എൻജിനീയറിങ് ബിരുദവും ഫസ്റ്റ് ക്ലാസ് എം.ബി.എ.യും.

എസ്.ടി വിഭാഗത്തിന് ഫസ്റ്റ് വ്യവസ്ഥയിൽ ഇളവ് ലഭിക്കും.

മികച്ച ആശയവിനിമയശേഷിയും കംപ്യൂട്ടർ ഉപയോഗിക്കാനുള്ള അറിവുമുണ്ടായിരിക്കണം.

2-3 വർഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രായപരിധി : 28 വയസ്സ്.

01.11.2021 തീയതി അടിസ്ഥാനമാക്കിയാ പ്രായം കണക്കാക്കുന്നത്.

എസ്.ടി. വിഭാഗത്തിന് മൂന്നുവർഷ ത്തെ വയസ്സിളവ് ലഭിക്കും.

ഉയർന്ന പ്രവൃത്തിപരിചയമുള്ളവരെയും വയസ്സിളവിന് പരിഗണിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 08.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version