സഹകരണ പെൻഷൻ ബോർഡിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 സെപ്റ്റംബർ 02

Kerala State Co-operative Employees Pension Board Notification 2023 : കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ

പ്രായം : 18-37 വയസ്സ്. (സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്.)

അപേക്ഷ ഫീസ്


അപേക്ഷ ഫീസ് 300 രൂപയാണ്. SC/ST വിഭാഗത്തിൽപ്പെട്ടവർക്ക് 150 രൂപയാണ് അപേക്ഷ ഫീസ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

Additional Registrar/Secretary,
Kerala State Co-operative Employees Pension Board,
Thiruvananthapuram എന്ന പേരിൽ മാറാവുന്ന DD യും, പ്രായം, യോഗ്യത, ജാതി, ഭിന്നശേഷി (സംവരണം ബാധകമായിട്ടുള്ളവർക്ക്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം ഉൾക്കൊളളിച്ചിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 സെപ്റ്റംബർ 02 വൈകിട്ട് 5.00 മണി.

അപേക്ഷകൾ അയയ്ക്കേണ്ട മേൽ വിലാസം :

Additional Registrar/Secretary,
Kerala State Co-operative Employees Pension Board,
Jawahar Sahakarana Bhavan, 7th Floor,
DPI Junction, Thycad P.O,
Thiruvananthapuram 695014,
Ph: 0471 2475681
Email: kscepb@gmail.com

NB:

i. അപേക്ഷാ മാതൃക, മറ്റ് വിശദ വിവരങ്ങൾ എന്നിവ പ്രവർത്തി ദിനങ്ങളിൽ പെൻഷൻ ബോർഡ് ആഫീസിൽ നിന്നോ www.kscepb.com എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.

ii. അപേക്ഷയോടൊപ്പം 10 രൂപ സ്റ്റാമ്പ് ഒട്ടിച്ച സ്വന്തം മേൽ വിലാസമെഴുതിയ 10 x 4 രൂപത്തിലുളള കവർ ഉൾക്കൊള്ളിച്ചിരിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് തസ്തികയുടെ പേര് വ്യ ക്തമായി രേഖപ്പെടുത്തിയിരിക്കണം. മേൽ പറഞ്ഞ നിബന്ധനകൾക്ക് അനുസൃതമല്ലാത്ത അപേക്ഷ നിരസിക്കുന്നതാണ്.

iii. ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അനുയോജ്യമായ ഭിന്നശേ ഷിയുള്ളവർക്ക് മുൻഗണന

iv. റാങ്ക് ലിസ്റ്റിന്റെ കാലാവധി 3 വർഷം ആയിരിക്കും.

Important Links
Notification & Application Form Click Here
More Info Click Here

Exit mobile version