സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 1 (5 pm).
KSCEB Notification 2023 System Administrator (Temporary) : സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
വിജ്ഞാപന നമ്പർ: 7/2023
തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവുകളുടെ എണ്ണം : 1
ശമ്പളം: 40,000 രൂപ.
യോഗ്യത :
- ഫസ്റ്റ് ക്ലാസോടെ ബി.ടെക് (കംപ്യൂട്ടർ സയൻസ്/ ഇൻഫർ മേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷൻ), എം.സി .എ./എം.എസ്.സി. (കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി)
- Redhat Certification അഭികാമ്യം.
- കുറഞ്ഞത് മൂന്നു വർഷ പ്രവൃത്തിപരിചയം.
പ്രായം: 18-40 വയസ്സ് (ഇളവുകൾ ചട്ടപ്രകാരം)
തിരഞ്ഞെടുപ്പ് : പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ. പരിക്ഷയുടെയും (80 മാർക്ക്) അഭിമുഖത്തിന്റെയും(15 മാർക്ക്) അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പരീക്ഷാകേന്ദ്രം തിരുവനന്തപുരം ജില്ലയിൽ മാത്രമായിരിക്കും.
അപേക്ഷാ ഫീസ് : 150 രൂപ.
പട്ടിക ജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് 50 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം : നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും നേരിട്ടോ തപാൽ മുഖേനയോ
സെക്രട്ടറി,
സഹകരണ സർവീസ് പരീക്ഷാ ബോർഡ്,
കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്,
ഓവർ ബ്രിഡ്ജ്,
ജനറൽ പോസ്റ്റ് ഓഫീസ്,
തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 1 (5 pm).
വിശദ വിവരങ്ങൾക്ക് www.keralacseb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
[the_ad id=”13010″]Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Info | Click Here |