കൊച്ചി വാട്ടർ മെട്രോ പ്രോജക്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട നിയമനങ്ങളുടെ ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
34 ഒഴിവുണ്ട്.
തുടക്കത്തിൽ ഒരുവർഷത്തെ കരാറിലാണ് നിയമനം.
എന്നാൽ പിന്നീട് സ്ഥിരപ്പെടാൻ സാധ്യതയുണ്ട്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഫ്‌ളീറ്റ് മാനേജർ (ഓപ്പറേഷൻസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ഇ.ഒ. ക്ലാസ് -1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ്.ജി)
മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സിൽ ഡിഗ്രി / ഡിപ്ലോമ.
എട്ടുവർഷത്തെ പരിചയം. - ശമ്പളം : 47,600 രൂപ.
തസ്തികയുടെ പേര് : ഫ്‌ളീറ്റ് മാനേജർ (മെയിൻറനൻസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ഇ.ഒ. ക്ലാസ്- I അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ്.ജി) , മെക്കാനിക്കൽ / ഇ ലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / നേവൽ ആർക്കിടെക്ടറിൽ ഡിഗ്രി/ ഡിപ്ലോമ. എട്ടുവർഷത്തെ പരിചയം.
- ശമ്പളം : 47,500 രൂപ.
തസ്തികയുടെ പേര് : സൂപ്പർവൈസർ (ടെർമിനൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ , ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് /കംപ്യൂട്ടർ / ഐ.ടി.യിൽ എൻജിനീയറിങ് ഡിപ്ലോമയും അഞ്ചുവർഷത്തെ പരിചയവും.
- ശമ്പളം : 30,000 രൂപ.
തസ്തികയുടെ പേര് : ബോട്ട് മാസ്റ്റർ
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : പത്താം ക്ലാസ് വിജയവും സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റും അഞ്ചുവർഷത്തെ പരിചയവും.
- ഓട്ടോമൊബൈൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സിൽ ഐ.ടി.ഐ/ ഡിപ്ലോമയുള്ളവർക്ക് മുൻഗണന ലഭിക്കും.
- നിർദിഷ്ട കാഴ്ചശക്തിയുണ്ടായിരിക്കണം.
- ശമ്പളം : 26,000 രൂപ.
തസ്തികയുടെ പേര് : അസിസ്റ്റൻറ് ബോട്ട് മാസ്റ്റർ
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : പത്താം ക്ലാസ് വിജയവും സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റും രണ്ടുവർഷത്തെ പരിചയവും.
- ഓട്ടോമൊബൈൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സിൽ ഐ.ടി.ഐ / ഡിപ്ലോമയുള്ളവർക്ക് മുൻഗണന ലഭിക്കും.
- നിർദിഷ്ട കാഴ്ചശക്തിയുണ്ടായിരിക്കണം.
- ശമ്പളം : 24,000 രൂപ.
തസ്തികയുടെ പേര് : ബോട്ട് ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : പത്താം ക്ലാസ് വിജയവും സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ, രണ്ടുവർഷത്തെ പരിചയവും.
- ഓട്ടോമൊബൈൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സിൽ ഐ.ടി.ഐ/ഡിപ്ലോമയുള്ളവർക്ക് മുൻഗണന ലഭിക്കും.
- നിർദിഷ്ട കാഴ്ചശക്തിയുണ്ടായിരിക്കണം.
- ശമ്പളം : 24,000 രൂപ.
പ്രായം : എല്ലാ തസ്തികകളിലും 46 വയസ്സാണ് ഉയർന്ന പ്രായപരിധി.
(അർഹമായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും).
എഴുത്തുപരീക്ഷ , പ്രായോഗിക പരീക്ഷ , അഭിമുഖം തുടങ്ങിയവ നടത്തിയാവും തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷ സാമർപ്പിക്കാനും www.kochimetro.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25.
Important Links | |
---|---|
Official Notifications & Apply Link | Click Here |
More Details | Click Here |