Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsJob NotificationsKerala Govt Jobs

അഞ്ചാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ള സ്ത്രീകൾക്ക് മഹിളാ സമഖ്യയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

മഹിളാ സമഖ്യയിൽ 10 ഒഴിവ് : വനിതാശിശുവികസന വകുപ്പിൻെറ കീഴിലുള്ള കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമുകളിൽ ഒഴിവുകളുണ്ട്.

വിവിധ ജില്ലകളിലായാണ് ഒഴിവുകൾ.

സ്ത്രീകൾക്കുമാത്രമാണ് അപേക്ഷിക്കാനാകുക.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സൈക്കോളജിസ്റ്റ് (പാർട്ട് ടൈം)

  • ഒഴിവുകളുടെ എണ്ണം : 03
  • പാലക്കാട് , മലപ്പുറം , വയനാട് എന്നീ ജില്ലകളിലായാണ് ഒഴിവുകൾ.
  • യോഗ്യത : എം.എസ്.സി /എം.എ.യും (സൈക്കോളജി) ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
  • ശമ്പളം : 7000 രൂപ.

തസ്‌തികയുടെ പേര് : ഫീൽഡ് വർക്കർ

  • ഒഴിവുകളുടെ എണ്ണം : 02
  • ഇടുക്കി , ആലപ്പുഴ എന്നീ ജില്ലകളിലാണ് ഒഴിവ്.
  • യോഗ്യത : എം.എസ്.ഡബ്ലൂ / എം.എ സോഷ്യോളജി / എം.എ സൈക്കോളജി / എം.എസ്.സി സൈക്കോളജി.
  • ശമ്പളം : 10,500 രൂപ.

തസ്‌തികയുടെ പേര് : കെയർടേക്കർ

  • ഒഴിവുകളുടെ എണ്ണം : 03
  • പാലക്കാട് , മലപ്പുറം , ആലപ്പുഴ എന്നീ ജില്ലകളിലാണ് ഒഴിവ്.
  • യോഗ്യത : പ്രീഡിഗ്രി.
  • ശമ്പളം : 9500 രൂപ.

തസ്‌തികയുടെ പേര് : സെക്യൂരിറ്റി

  • ഒഴിവുകളുടെ എണ്ണം : 01
  • കണ്ണൂർ ജില്ലയിലാണ് ഒഴിവ്.
  • യോഗ്യത : എസ്.എസ്.എൽ.സി.
  • ശമ്പളം : 7500 രൂപ.

തസ്‌തികയുടെ പേര് : ക്ലീനിങ് സ്റ്റാഫ്

  • ഒഴിവുകളുടെ എണ്ണം : 01
  • കണ്ണൂർ ജില്ലയിലാണ് ഒഴിവ്.
  • യോഗ്യത : അഞ്ചാം ക്ലാസ്.
  • ശമ്പളം : 6500 രൂപ.

പ്രായപരിധി  : 23-35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അയയ്ക്കണം.

അപേക്ഷ അയയ്ക്കുന്ന ജില്ലയുടെ പേര് , തസ്തികയുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം .

അപേക്ഷ അയയ്ക്കേണ്ട വിലാസം :

സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ,
കേരള മഹിളാ സമഖ്യ സൊസൈറ്റി,
ടി.സി.201652,
കല്പന , കുഞ്ചാലും മൂട്,
കരമന-പി.ഒ, തിരുവനന്തപുരം.

വിശദവിവരങ്ങൾ www.keralasamakhya.org എന്ന വെബ്സൈറ്റിലുണ്ട്.

ഫോൺ : 0471-2348666

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!