കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ രണ്ട് ഒഴിവ്. ജൂനിയർ വെയ്റ്റർ കം വെയർ വാഷർ തസ്തികയിലാണ് അവസരം. തപാൽ വഴി അപേക്ഷിക്കണം.
വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു
കെ.എം.എം.എൽ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് യൂണിറ്റിൽ 2 ജൂനിയർ വെയ്റ്റർ കം വെയർ വാഷർ തസ്തികയിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത : നാലാം ക്ലാസ് പാസായിരിക്കണം
പ്രായപരിധി : 2020 ജനുവരി 01 ന് 36 വയസ്സ് കവിയാൻ പാടുള്ളതല്ല.
ശമ്പള സ്കെയിൽ : രൂപ 12540-380-14440-430-17020-520-19100-620-21580-730-23770
ഉദ്യോഗാർത്ഥികൾക്ക് നിർബന്ധമായും മലയാള ഭാക്ഷ എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം : നിർദിഷ്ട ഫോറത്തിൽ പൂർണമായും പൂരിപ്പിച്ച അപേക്ഷയോടപ്പം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും അടുത്ത കാലത്ത് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫും സഹിതം മാർച്ച് 20 ന് മുൻപായി ‘ഹെഡ് ഓഫ് ഡിപ്പാർട്മെൻറ് (പി ആൻഡ് എ/ലീഗൽ ),ദ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ,പി.ബി.നമ്പർ-4 ,ശങ്കരമംഗലം,ചവറ,കൊല്ലം – 691583’ എന്ന വിലാസത്തിൽ അയക്കുക.
പൂർണമായും പൂരിപ്പിച്ച അപേക്ഷ ഫോം മാർച്ച് 20 ന് ഉള്ളിൽ ലഭിക്കത്തക്ക വിധം തപാൽ കവറിലാക്കി , കവറിനു പുറത്ത് തസ്തികയുടെ പേര് (ജൂനിയർ വെയ്റ്റർ കം വെയർ വാഷർ തസ്തികയിലേക്കുള്ള അപേക്ഷ) രേഖപെടുത്തി സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20
Important Links | |
---|---|
Official Notification & Application Form | Click Here |
Official Website | Click Here |