Government JobsEngineering JobsJob NotificationsLatest Updates
ഭാരത് ഇലക്ട്രോണിക്സിൽ പ്രോജക്ട് എൻജിനീയർ/ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 04

ബെംഗളുരുവിലെ ഭാരത് ഇലക്ട്രോണിക്സിൽ 48 പ്രോജക്ട് എഞ്ചിനീയർ ഒഴിവ്.
കൂടാതെ പ്രോജക്ട് ഓഫീസർ തസ്തികയിൽ ഒരു ഒഴിവുമുണ്ട്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യതാ മാർക്കിന്റെയും പ്രവൃത്തിപരിചയത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ (ഇലക്ട്രോണിക്സ് -36 , മെക്കാനിക്കൽ -08 , കംപ്യൂട്ടർ സയൻസ് -04)
- ഒഴിവുകളുടെ എണ്ണം : 48
- യോഗ്യത : ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ /ഇ & ടി ടെലികമ്യൂണിക്കേഷൻ /മെക്കാനിക്കൽ/ കംപ്യൂട്ടർ സയൻസ് ബി.ഇ/ ബി.ടെക് / ബി.എസ്.സി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : പ്രോജക്ട് ഓഫീസർ I (ഹ്യൂമൻ റിസോഴ്സ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ബി.എ/ എം.എസ്.ഡബ്ല്യ / എം.എച്ച്.ആർ.എം/ ഹുമൻ റിസോഴ്സിൽ സ്പെഷ്യലൈസ് ചെയ്ത എം.എ.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 28 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.bel-india.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് : 600 രൂപ.
ഭിന്നശേഷിക്കാർ / എസ്.സി/ എസ്.ടി വിഭാഗക്കാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 04.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |