കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്

ഇന്റർവ്യൂ തീയതി : ഓഗസ്റ്റ് 4

KFRI Notification 2023 for project fellow : കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബോട്ടണി/പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദനാന്തര ബിരുദമാണ് യോഗ്യത.

ഔഷധ സസ്യങ്ങൾ, ടിഷ്യു കൾച്ചർ ടെക്‌നിക്‌സ് എന്നിവയിലുള്ള ഗവേഷണ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള അറിവ് എന്നിവ അഭികാമ്യം.

രണ്ടു വർഷത്തേക്കാണ് നിയമനം.

പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.

2023 ജനുവരി 1 ന് 36 വയസ് കവിയരുത്.

പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും നിയമാനുസൃത വയസ് ഇളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താത്പര്യമുള്ള ഉദ്യോഗർഥികൾക്ക് ഓഗസ്റ്റ് 4 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
More Info Click Here


Project Fellow(No.KSCSTE-KFRI/Admn–HRC/ RP 866/2023)


A walk-in interview to fill the post of Project Fellows to join a time-bound research programme on ‘Scaling up of protocol for in vitro tuberization for production of quality planting material of two tuber yielding medicinal plants and promotion of organic home-stead farming as an income generation opportunity for rural women in Kerala (Phase 2)’ will be held at 10.00 am onward on 4th August 2023, at KFRI . Candidates who satisfy the eligibility criterion mentioned below are invited to attend the interview. Please bring testimonials in original.

Important Links
More Info Click Here
Exit mobile version