കേരളം- മ്യൂസിയത്തിൽ ഇന്റേൺഷിപ്പ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 22
Keralam Museum Intership 2024 : സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരളം- മ്യൂസിയം ഓഫ് ഹിസ്റ്ററി ആൻഡ് ഹെറിറ്റേജിൽ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
2 തരത്തിലാണ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
മ്യൂസിയം ഇന്റേൺഷിപ്പ്
കാലാവധി ആറ് മാസം.
സ്റ്റൈപെൻഡ്: 5000 രൂപ.
യോഗ്യത: ബിരുദാനന്തര ബിരുദം (മ്യൂസിയോളജി/ആർക്കിയോളജി/ മലയാളം ഭാഷയും സാഹിത്യവും/ ഹിസ്റ്ററി).
മ്യൂസിയം എൻജിനീയറിങ് ഇൻ്റേൺഷിപ്പ്
കാലാവധി ആറ് മാസം.
സ്റ്റൈപെൻഡ്: 5000 രൂപ.
യോഗ്യത: ബിരുദം/ഡിപ്ലോമ (സിവിൽ എൻജിനീയറിങ്/ഇലക്ട്രിക്കൽ എൻജിനീയറിങ്/ ആർക്കിടെക്‌ചർ).
അവസാന വർഷ വിദ്യാർഥികൾക്ക് വകുപ്പുമേധാവിയുടെ അനുമതിയോടെ അപേക്ഷിക്കാം.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ അയക്കേണ്ട വിലാസം
The Executive Director,
Keralam Museum of History and Heritage,
Park View,
Thiruvananthapuram-695 033
അപേക്ഷ കവറിന് മുകളിൽ ഏത് വിഭാഗം ഇൻ്റേൺഷിപ്പാണെന്ന് വ്യക്തമാക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 22.
Important Links |
|
---|---|
Notification | Click Here |
Official Website | Click Here |