വാട്ടർ അതോറിറ്റിയിൽ സോഫ്റ്റ്-വെയർ പ്രോഗ്രാമർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 06.

Kerala Water Authority (KWA) Notification 2022 : കേരള വാട്ടർ അതോറിറ്റിയിൽ സോഫ്റ്റ്-വെയർ പ്രോഗ്രാമറുടെ മൂന്ന് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൽ ജീവൻ മിഷൻ സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലാണ് അവസരം.

ഒരുവർഷത്തേക്കുള്ള കരാർ നിയമനമാണ്.

യോഗ്യത : ബി.ടെക്. (കംപ്യൂട്ടർ സയൻസ്/ ഐ.ടി.)/ എം.സി.എ.യും ഡാറ്റാബേസ് പ്രോഗ്രാമിങ് വെബ് ബേസ്ഡ് പ്രോഗ്രാമിങ്/ ജി.ഐ.എസ്. പ്രോഗ്രാമിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായം : ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്.

ശമ്പളം: 36,000 രൂപ.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


പ്രായം, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും ബയോഡാറ്റയും സഹിതം തിരുവനന്തപുരം വെള്ളയമ്പലത്തെ വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർക്ക് (എച്ച്.ആർ.ഡി. ആൻഡ്. ജി.എൽ.) അപേക്ഷ സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക് www.kwa.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

ഫോൺ : 8547638030

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 06.

Important Links
Official Notification Click Here
More Details Click Here
Exit mobile version