Kerala Tourism Department Notification 2023 for Housekeeping Staff : Kerala Tourism Department Invited applications for the appointment of Temporary staffs for the post of Housekeeping Staffs at Eco Lodge Idukki and Peerumeedu.
ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചുഇടുക്കി: വിനോദസഞ്ചാരവകുപ്പിന് കീഴിലുള്ള ഇക്കോ ലോഡ്ജ് ഇടുക്കി/പീരുമേട് എന്നീ സ്ഥാപനങ്ങളിലെ ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 നവംബർ 13.
അപേക്ഷ ഫോം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇ മെയിൽ: jointdirectorekm@keralatourism.org.
ഫോൺ: 0484 2351015
വിനോദസഞ്ചാരവകുപ്പിൽ ഹൗസ് കീപ്പിങ് സ്റ്റാഫ് ഒഴിവ്
ഇടുക്കി : കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള എക്കോ ലോഡ്ജ് ഇടുക്കി/പീരുമേട് എന്നീ സ്ഥാപനങ്ങളിലെ ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലാണ് നിയമനം
നിയമന കാലാവധി 1 വർഷമാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം : 01
നിലവിലെ ഒഴിവുള്ള സ്ഥാപനം : എക്കോ ലോഡ്ജ് ഇടുക്കി/പീരുമേട്
യോഗ്യത :
- എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.
അല്ലെങ്കിൽ
- കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.
- 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തി പരിചയം
വയസ്സ് : മേൽ പറഞ്ഞ തസ്തികയിലേക്ക് 18 – 35 വയസിനും ഇടയിലുള്ള ഉദ്യോഗർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസിളവ് അനുവദനീയമാണ്
നിബന്ധനകൾ
- മേൽ പറഞ്ഞ തസ്തികകളിലേക്കുള്ള നിയമനം പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനമായിരിക്കും.
- ഉദ്യോഗർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷ/ സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും .
- തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവിൻ പ്രകാരം ക്ലാസ് IV ജീവനക്കാർക്ക് നൽകുന്ന തുക വേതനമായി ലഭിക്കും. നിലവിൽ പ്രതിദിന വേതനം – 666 രൂപ.
- അപേക്ഷകർ അതാത് തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
അപേക്ഷകൾ https://www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത് ‘The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakualam – 682011’ എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 നവംബർ 13 വൈകിട്ട് നാല് (4) മണി വരെയാണ്.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക അല്ലെങ്കിൽ https://www.keralatourism.org/recruitments എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links | |
---|---|
Official Notification & Application Form | Click Here |
More Info | Click Here |