കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ്‌ അറ്റന്‍ഡന്റ്‌ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2024 ഡിസംബര്‍ 21

Kerala State Youth Welfare Board Notification 2024 for Clerk cum Data Entry Operator & OA : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍, ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ്‌ അറ്റന്‍ഡന്റ്‌ വിഭാഗങ്ങളിലെ ഒഴിവുകളിലേയ്‌ക്ക്‌ ജില്ലാടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.

ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ്‌ അറ്റന്‍ഡന്റ്‌ വിഭാഗങ്ങളിലെ അപേക്ഷകള്‍ ചുവടെ ചേര്‍ത്തിട്ടുള്ള പട്ടികയിലെ ഒഴിവുള്ള ജില്ലകളില്‍ നന്നുള്ളവരായിരിക്കണം.

ഒഴിവില്ലാത്ത ജില്ലകളിലെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


ക്രമ നമ്പര്‍ വിഭാഗം വിദ്യാഭ്യാസ യോഗ്യത പ്രായപരിധി    നിയമന രീതി ഒഴിവുകള്‍ (ജില്ല) വേതനം
1 ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍  എസ്‌.എസ്‌.എല്‍സിയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം.സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള തതുല്യമായ ഡാറ്റാ എന്‍ട്രി സര്‍ട്ടിഫിക്കറ്റ്‌. 36 വയസ്സില്‍ (2025 ജനുവരി1) കവിയരുത്‌ ദിവസവേതന വ്യവസ്ഥയില്‍ 1- കണ്ണൂര്‍

1-പാലക്കാട്‌

  പ്രതിദിനം 755/- രൂപ
2 ഓഫീസ്‌ അറ്റന്‍ഡന്റ്‌ 7-ാം ക്ലാസ്‌ ജയിച്ചിരിക്കണം. ബിരുദം നേടിയിരിക്കാന്‍ പാടില്ല. 36 വയസ്സില്‍ (2025 ജനുവരി 1) കവിയരുത്‌ ദിവസവേതന വ്യവസ്ഥയില്‍  1- ഇടുക്കി

1-കോഴിക്കോട്‌

പ്രതിദിനം 675/- രൂപ

നിയമന രീതി


അഭിമുഖത്തിന്റേയും ഡാറ്റാ എന്‍ട്രി ടെസ്റ്റിന്റേയും (ടൈപ്പ്‌റൈറ്റിംഗ്‌ – മലയാളം & ഇംഗ്ലീഷ്‌) അടിസ്ഥാനത്തിലായിരിക്കും ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ നിയമനം.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓഫീസ്‌ അറ്റന്‍ഡന്റിന്റെ നിയമനം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


നിര്‍ദ്ദഷ്‌ട മാതൃകയിലുള്ള അപേക്ഷകള്‍ 2024 ഡിസംബര്‍ 21 വൈകുന്നേരം 5 മണിക്കകം ബയോഡാറ്റയും യോഗ്യത, വയസ്സ്‌ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്‌.

വിലാസം

മെമ്പര്‍ സെക്രട്ടറി,
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌,
ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം,
കുടപ്പനക്കുന്ന്‌, തിരുവനന്തപുരം – 43
ഫോണ്‍: 0471-2733139, 2733602

Important Links

Official Notification & Application Form Click Here
More Info Click Here

Exit mobile version