പത്താം ക്ലാസും ഡ്രൈവിങ് യോഗ്യതയുള്ളവർക്ക് സംസ്ഥാന യുവജന കമ്മീഷനില്‍ ജോലി നേടാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂണ്‍ 13
Kerala State Youth Commission Notification 2024 for Driver cum Office Attendant : സംസ്ഥാന യുവജന കമ്മീഷന് ഓഫീസില്‍ നിലവില്‍ ഒഴിവുള്ള ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു.
പരമാവധി ഒരു വര്‍ഷത്തേക്കാണ് കാലാവധി.
കോണ്‍ട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും നിയമന വ്യവസ്ഥകളും, വേതനവും.
താഴെ നല്‍കിയിരിക്കുന്ന യോഗ്യത പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 13ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്.
അപേക്ഷകര്‍ക്കായി അഭിമുഖവും, പ്രായോഗിക പരിജ്ഞാനത്തിനുള്ള ടെസ്റ്റും നടത്തപ്പെടുന്നതാണ്.
യോഗ്യത
- പത്താം ക്ലാസ്/ തത്തുല്യം.
- സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
അപേക്ഷ അയക്കേണ്ട വിലാസം
സെക്രട്ടറി,
കേരള സംസ്ഥാന യുവജന കമ്മീഷന്
വികാസ്ഭവന്‍
പിഎംജി. തിരുവനന്തപുരം
PIN: 695033.
ഇ-മെയില്‍: keralayouthcommission@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂണ്‍ 13