കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ അസിസ്റ്റന്റ് എഡിറ്റർ ഒഴിവ്
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 27.
Kerala State Literacy Mission Authority Notification 2025 : കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ അസിസ്റ്റന്റ് എഡിറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (ഒരു വർഷം) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരൊഴിവാണുള്ളത്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അസിസ്റ്റന്റ് എഡിറ്റർ
- ഒഴിവുകളുടെ എണ്ണം : 01(ഒന്ന്)
യോഗ്യത :
- ബിരുദം,
- ജേർണലിസത്തിൽ ബിരുദം/ഡിപ്ലോമ/എഡിറ്റിങ്ങിലും ലേ-ഔട്ടിലും ഒരു വർഷത്തെ പ്രവൃത്തിപരിചയം
- മൂന്നോ അതിലധികമോ വർഷത്തെ ജേർണലിസ്റ്റായുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
ശമ്പളം : 28,100 രൂപ
പ്രായപരിധി : 40 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാ ഫീസായി ഡയറക്ടർ, സാക്ഷരതാമിഷൻ അതോറിറ്റി, തിരുവനന്തപുരം എന്ന പേരിൽ എടുത്ത 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം
അക്ഷരം,
പേട്ട ഗവ. സ്കൂളിന് സമീപം,
പേട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജനുവരി 27.
വിശദ വിവരങ്ങൾക്ക് literacymissionkerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
For more details | Click Here |