Latest Updates10/+2 JobsGovernment JobsJob NotificationsKerala Govt Jobs
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കൈത്തറി കോർപ്പറേഷനിൽ ബോയിലർ അറ്റൻഡർ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 28
കൈത്തറി കോർപ്പറേഷനിൽ അവസരം : കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിൽ ബോയിലർ അറ്റൻഡറുടെ ഒഴിവുണ്ട്.
കണ്ണൂർ ചിറക്കലിലെ ഹാൻവീവ് പ്രോസസിങ് ഹൗസിലാണ് ഒഴിവ്.
സ്ഥിരനിയമനമാണ്.
യോഗ്യത :
- എസ്.എസ്.എൽ.സി , രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡർ സർട്ടിഫിക്കറ്റ് , ഐ.ബി.ആർ ബോയിലർ പ്രവർത്തിപ്പിക്കുന്നതിൽ 5 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 36 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ടാകും).
- ശമ്പളം : 19313 രൂപ.
സർട്ടിഫിക്കറ്റുകളുടെ കോപ്പിസഹിതമുള്ള അപേക്ഷ
മാനേജിങ് ഡയറക്ടർ ,
കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ലിമിറ്റഡ് ,
തില്ലേരി റോഡ് ,
കണ്ണൂർ – 670001
എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 28.