സാമൂഹിക സുരക്ഷാ മിഷനിൽ ജില്ലാ കോ ഓർഡിനേറ്റർ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14

കേരള സാമൂഹിക സുരക്ഷാ മിഷൻ (സ്റ്റേറ്റ് ഇനിഷ്യറ്റീവ് ഓൺ ഡിസെബിലിറ്റീസ്) ജില്ലാ കോ-ഓർഡിനേറ്റർ തസ്തികയിൽ 12 ഒഴിവുണ്ട്.
കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
യോഗ്യത :
സോഷ്യൽ വർക്ക് /സോഷ്യോളജി / പബ്ലിക് ഹെൽത്ത് ഇവയിലേതെങ്കിലുമൊന്നിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദാനന്തര ബിരുദം , ആരോഗ്യമേഖലയിലോ ഭിന്നശേഷിമേഖലയിലോ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
Job Summary | |
---|---|
Post Name | District Coordinator |
Qualification | (a) Masters Degree in Social Work/ Sociology/ Public Health from a recognized University (b) Minimum 2 years experience in the area of disability or health related projects /schemes |
Total Posts | 12 |
Salary | Rs.32,560/month |
Age Limit | 40 years |
Last Date | 14 July 2021 |
പ്രായപരിധി : 2021 മാർച്ച് 31-ന് 40 വയസ്സ്.
ശമ്പളം : 32,660 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.socialsecuritymission.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
ഇതേ തസ്തികയിൽ നിയമനം നടത്തുന്നതിനായി 07.02.2020 – ൽ നൽകിയ വിജ്ഞാപനത്തിന് അനുബന്ധമായാണ് വീണ്ടും അപേക്ഷകൾ സ്വീകരിക്കുന്നത്.
നേരത്തെ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
എന്നാൽ ഇവർക്ക് യോഗ്യത , പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച് അധികവിവരങ്ങൾ നേരത്തെ നൽകിയ അപേക്ഷയോടൊപ്പം ആവശ്യമെങ്കിൽ കൂട്ടി ചേർക്കാം.
അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പോ / അപേക്ഷയോ കേരള സാമൂഹിക സുരക്ഷാ മിഷൻ ഓഫീസിലേക്ക് തപാൽ മാർഗം അയക്കേണ്ടതില്ല.
എഴുത്തുപരീക്ഷ , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |