വിവിധ വകുപ്പുകളിലായി 91 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം ; അപേക്ഷ ജൂണ്‍ രണ്ട് വരെ

അ​ർ​ഹ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ www.keralapsc.gov.in -ൽ ​ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി അപേക്ഷ ഓൺലൈനായി ജൂൺ 2-നകം സ​മ​ർ​പ്പി​ക്കാം.

91 ​ത​സ്​​തി​ക​ക​ളി​ൽ റി​ക്രൂ​ട്ട്​​മെൻറി​നാ​യി പി.​എ​സ്.​സി പു​തി​യ വി​ജ്ഞാ​പ​ന​മി​റക്കി.

ത​സ്​​തി​ക​ക​ളും യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സെ​ല​ക്​​ഷ​ൻ ന​ട​പ​ടി​ക​ളും അ​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം ഏ​പ്രി​ൽ 30-ലെ ​അ​സാ​ധാ​രണ ഗ​സ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ർ​ഹ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ www.keralapsc.gov.in-ൽ ​ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജൂ​ൺ ര​ണ്ടി​ന​കം സ​മ​ർപ്പി​ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻെറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്.

അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2016 നോ അതിനുശേഷമോ എടുത്തതായിരിക്കണം.

ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

നിശ്ചിത മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.

ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.

അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.

Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർഥിയുടെ ചുമതലയാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തൻെറ Profile-ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർഥി ഉറപ്പ് വരുത്തേണ്ടതാണ്.

കമ്മിഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

കമ്മിഷന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്.

ആയതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല .

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവൃവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്.

വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.

ജി​ല്ല​ത​ല ജ​ന​റ​ൽ റി​ക്രൂ​ട്ട്​​മെൻറ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന ത​സ്​​തി​ക​ക​ളും സം​സ്​​ഥാ​ന​ത​ല എ​ൻ.​സി.​എ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ത​സ്​​തി​ക​ക​ളും യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളു​മൊ​ക്കെ ​ഗ​സ​​റ്റ്​ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്​​ഞാ​പ​നം www.keralapsc.gov.in റി​ക്രൂ​ട്ട്​​മെൻറ്​ ലി​ങ്കി​ലും ല​ഭ്യ​മാ​കും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 02.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version