വിവിധ വകുപ്പുകളിലായി 91 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം ; അപേക്ഷ ജൂണ് രണ്ട് വരെ
അർഹരായ ഉദ്യോഗാർഥികൾക്ക് www.keralapsc.gov.in -ൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷ ഓൺലൈനായി ജൂൺ 2-നകം സമർപ്പിക്കാം.
91 തസ്തികകളിൽ റിക്രൂട്ട്മെൻറിനായി പി.എസ്.സി പുതിയ വിജ്ഞാപനമിറക്കി.
തസ്തികകളും യോഗ്യത മാനദണ്ഡങ്ങളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഏപ്രിൽ 30-ലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
അർഹരായ ഉദ്യോഗാർഥികൾക്ക് www.keralapsc.gov.in-ൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷ ഓൺലൈനായി ജൂൺ രണ്ടിനകം സമർപ്പിക്കാം.
- സംസ്ഥാനതല ജനറൽ റിക്രൂട്ട്മെൻറ് വിഭാഗത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ അസി. എൻജിനീയർ (ഒഴിവുകൾ-83, കാറ്റഗറി നമ്പർ 127/2021),
- സംസ്ഥാന ഭവന നിർമാണ ബോർഡിൽ അസി. എൻജിനീയർ സിവിൽ (കാറ്റഗറി 128/2021),
- കെ.ടി.ഡി.സി ലിമിറ്റഡിൽ എ.ഇ സിവിൽ (കാറ്റഗറി 134/2021),
- ഹാർബർ എൻജിനീയറിങ്ങിൽ എ.ഇ സിവിൽ (126/2021),
- തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസീയർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-3 (135/2021),
- ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (വിവിധ വിഷയങ്ങളിൽ 21 ഒഴിവുകൾ) (112-121/2021),
- ആരോഗ്യവകുപ്പിൽ നഴ്സിങ് ട്യൂട്ടർ (122/2021),
- ചരക്ക് സേവന നികുതി വകുപ്പിൽ സ്റ്റേറ്റ് ടാക്സ് ഓഫിസർ (123/2021),
- പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (125/2021),
- എക്സിക്യൂട്ടിവ് അസിസ്റ്റൻറ് (137/2021),
- സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ (അക്കൗണ്ട്സ്) (127/2021),
- ഗ്രാമവികസന വകുപ്പിൽ ലെക്ചറർ ഹോംസയൻസ് (129-130/2021),
- പുരാവസ്തു വകുപ്പിൽ റിസർച്ച് അസിസ്റ്റൻറ് (ന്യൂമിസ്മാറ്റിക്സ്) (131/2021),
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (133/2021),
- പബ്ലിക് റിലേഷൻസിൽ ആർട്ടിസ്റ്റ് (132/2021),
- ഖാദി വില്ലേജ് ഇൻഡസ്ട്രീസിൽ ബീ കീപ്പിങ് ഫീൽഡ്മാൻ (136/2021),
- പൗൾട്രി വികസന കോർപറേഷനിൽ പ്രൈവറ്റ് സെക്രട്ടറി എൽ.ഡി ക്ലർക്ക് (138-139/2021)
- അഗ്രോ ഇൻഡസ്ട്രീസിൽ ജൂനിയർ ടൈപ്പിസ്റ്റ് ക്ലർക്ക് (140/2021),
- ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ (142/2021) മുതലായ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻെറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്.
അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2016 നോ അതിനുശേഷമോ എടുത്തതായിരിക്കണം.
ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
നിശ്ചിത മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.
ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.
അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.
Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർഥിയുടെ ചുമതലയാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തൻെറ Profile-ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർഥി ഉറപ്പ് വരുത്തേണ്ടതാണ്.
കമ്മിഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
കമ്മിഷന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്.
ആയതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല .
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവൃവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്.
വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.
ജില്ലതല ജനറൽ റിക്രൂട്ട്മെൻറ് വിഭാഗങ്ങളിൽപ്പെടുന്ന തസ്തികകളും സംസ്ഥാനതല എൻ.സി.എ വിഭാഗത്തിൽപ്പെടുന്ന തസ്തികകളും യോഗ്യത മാനദണ്ഡങ്ങളുമൊക്കെ ഗസറ്റ് വിജ്ഞാപനത്തിലുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralapsc.gov.in റിക്രൂട്ട്മെൻറ് ലിങ്കിലും ലഭ്യമാകും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 02.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |