Latest Updates10/+2 JobsGovernment JobsJob NotificationsKerala Govt Jobs
എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് ചിൽഡ്രൻസ് ഹോമിൽ അവസരം
അഭിമുഖ തീയതി : ജൂലായ് 15

തിരുവഞ്ചൂരിലെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ ഒഴിവ് .
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ് .
ഒരു വർഷത്തെ കരാർ നിയമനമാണ് .
കുട്ടികളെ പരിചരിക്കുന്നതിനും സ്ഥാപനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും താത്പര്യമുള്ള എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം .
മുൻപരിചയമുള്ളവർക്കും സ്ത്രീകൾക്കും മുൻഗണന .
ആധാർ കാർഡിൻറയും വയസ്സ് , വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം
ജൂലായ് 15 -ന് രാവിലെ 11 – ന് വാക്ക് -ഇൻ – ഇൻറർവ്യൂവിന് ഹാജരാകണം .
ഫോൺ നമ്പർ : 0481-2770530
അഭിമുഖ തീയതി : ജൂലായ് 15